ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ഓർമ്മച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മച്ചെപ്പ്

ഒരു സൈറൺ പോലൊരു ശബ്ദം മുഴക്കി മാനേജർ സേട്ട് വന്നു . അത് കേട്ടിട്ടാണ് ഞാൻ ഉണർന്നത് . ബോംബെയിലെ പല പ്രമുഖ സ്ഥാപനങ്ങ |ളിലും ജോലി അന്വേഷിച്ച ഈ പത്താം ക്ലാസ് കാരന് തല ചായ്ക്കാൻ ഒരു മുറിയും , ജീവിച്ചു പോകാൻ ഒരു ജോലിയും തന്ന ആ സേട്ടിനെ ഞാൻ മറക്കില്ല. നാട്ടിലെ ദുരിതങ്ങൾ കണ്ടാണ് ഞാൻ വളർന്നത് . കയ്യിൽ കാശ് കിട്ടിയാൽ മൂക്കു മുറ്റെ കുടിച്ച് കുടുംബം തുലക്കുന്ന അഛൻ, ഭക്ഷണം കഴിക്കാൻ ഇല്ലെങ്കിലും ഞങ്ങടെ വയർ നിറക്കുന്ന അമ്മ. വീട്ടിൽ ഭക്ഷണത്തിന് കടുത്ത ക്ഷാമം നേരിട്ടിരുന്നു. അമ്മയുടെ പേരിലുള്ള കൊച്ചു പറമ്പിൽ നിന്നും ലഭിച്ച വളരെ തുഛമായ വരുമാനം കൊണ്ടാണ് ഞങ്ങൾ ജീവിച്ചിരുന്നത്. ഗതികെട്ട് അമ്മ അതും വിറ്റു. അഞ്ചാം ക്ലാസ്സിൽ പഠനം നിന്ന എന്റെ കൊച്ചനുജന്റെ പഠിക്കാനുള്ള ആഗ്രഹം മുടങ്ങിയത്, അഛന്റെ കുടിയും , ഞങ്ങടെ ഈ ഗതികേടും കൊണ്ടാണ്. ഞാൻ ഏഴാം ക്ലാസിൽ എത്തിയത് മുതൽ പണിക്ക് പോയിത്തുടങ്ങി. പല ജോലികളും ചെയ്യുമായിരുന്നു, വീട്ടു ജോലികൾ, കൃഷി ജോലികൾ, കോൺട്രാക്ട് ജോലികൾ, അങ്ങനെയെല്ലാം. പഠിപ്പിൽ എന്റെ അധ്യാപകർക്കൊക്കെ എന്നെ വലിയ കാര്യമായി രുന്നു. എല്ലാരും പറഞ്ഞിരുന്നു എനിക്ക് നല്ല ഭാവി ഉണ്ടാവും എന്ന്. സർക്കാർ സ്കൂളിൽ ആയതു കൊണ്ട് അധികം ചെലവൊന്നും എന്റെ പഠിപ്പിന് ഇല്ലായിരുന്നു. സ്കൂളിൽ നിന്നുള്ള അരിയും , പച്ചക്കറികളും മാസത്തിൽ കിട്ടുന്നത് ഞങ്ങൾക്ക് വലിയ ആശ്വാസം ആയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അതും നിന്നു. അച്ചന് ഇല്ലാത്ത അസുഖങ്ങൾ ഇല്ല. അമ്മക്ക് ആണെങ്കിൽ വാതത്തിന്റെ അലസതകളും. നാട്ടിലെ ചില കൂട്ടായ്മകൾ ആയിരുന്നു ഞങ്ങൾക്ക് കൈത്താങ്ങ്. രാവിലെ ഏകദേശം അഞ്ചു മണി ആവും ഞാൻ എണീക്കാൻ. ഞാൻ എണീറ്റ് കുളക്കടവിൽ പോയി കുളിച്ച് അമ്പലത്തിൽ കേറി നെഞ്ചുരുകി പ്രാർഥിക്കും. എന്നിട്ട് അപ്പുറത്തെ വീട്ടിലെ അപ്പുവേട്ടന്റെ പഴയ തുരുമ്പിച്ച ഹെർകുലീസ് സൈക്കിൾ എടുത്ത് പത്രമാപ്പീസിൽ ചെന്ന് പത്രം എടുത്ത് എല്ലാ വീട്ടിലും എത്തിച്ചിട്ടു തിരികെ വീട്ടിലെത്തി അനിയനെ കുളിപ്പിച്ച് സ്കൂളിൽ ആക്കും. അഛനും അമ്മയും അസുഖ ബാധിതർ ആയതിനാൽ ഞാൻ ആരേയും വല്ലാതെ ബുദ്ധിമുട്ടിക്കാറില്ല. അവർക്കുള്ള കഞ്ഞി ഉണ്ടാക്കി, എല്ലാ പണിയും കഴിഞ്ഞ് വേലു തമ്പ്രാന്റെ വീട്ടിൽ ജോലിക്ക് പോകും. അവിടുന്ന് കിട്ടുന്ന കുറഞ്ഞ പൈസ കൊണ്ടാണ് ഞാൻ അനിയന് സഞ്ചി വാങ്ങിയത്. അവനെ പഠിപ്പിക്കലും ഞാനാണ്. ഒരു തരത്തിലും ജീവിതം രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വയ്യാതെ വന്നപ്പോഴാണ് പഴയ ബോംബെ യായ ഇന്നത്തെ 'മുംബൈ'യിലേക്ക് ഞാൻ വണ്ടി കയറിയത്. അനിയൻ വലുതായതു കൊണ്ട് ഇനി പേടിക്കണ്ട. ശ്ശോ!! ഇതൊന്നും ഇപ്പോൾ ഓർമ്മിക്കരുതല്ലോ അപ്പോഴാ ഒരു ശബ്ദം "ഭയ്യാ ഭയ്യാ" എനിക്ക് മനസ്സിലായി. ആദ്യമൊക്കെ എനിക്കാ ഭാഷ ഒട്ടും വശമില്ലായിരുന്നു , ഇപ്പം കുറെയൊക്കെ ഹിന്ദി അറിയാം. എണിറ്റ് ഒരു ശീല കഷണം പോലുള്ള പുതപ്പ് മടക്കിവച്ചു പായേന്നെണീറ്റ് നരച്ച മഞ്ഞ തോർത്ത് തോളിലിട്ട് നീല ബക്കറ്റ് കയ്യിലേന്തി ടോയ്ലറ്റ് ക്യൂവിലേക്ക് നടക്കുമ്പോൾ കല്ലു തട്ടി ബംഗാളി ഭയ്യാ യുടെ മേലോട്ടു വീണു. "എന്താ ഭയ്യാ" ? അയാൾ ചോദിച്ചു. ഒരു നാടൻ ചിരി ചിരിച്ച് ഞാൻ ഒഴിഞ്ഞു മാറി. അടുത്തത് ഞാനാ. ഈ വരിയിൽ നിൽക്കുന്നതു കൊണ്ട് മടുപ്പൊന്നുമില്ല. വേലുതമ്പ്രാന്റെ തറവാട്ടിലോട്ട് പൈപ്പിന്ന് വരി നിന്നാണ് ഞാൻ വെളളം എടുത്തിരുന്നത്. പിന്നെ ഇവിടെ വന്നിട്ട് നാലഞ്ച് വർഷമായില്ലേ : അതുകൊണ്ട് ഇത് ശീലമാണ്. കക്കുസിൽ പോയി കിണറ്റിന്ന് വെളളം കോരി അവിടെ നിന്നു തന്നെ കുളിച്ചു. കുളി കഴിഞ്ഞ് റൂമിക്കേറിയപ്പോ ആലപ്പുഴക്കാരൻ ഹരിദാസൻ അവിടെ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. അവിടെ മലയാളികളായി കൂട്ടിനുള്ളത് പാലാക്കാരൻ ബാലകൃഷ്ണനും പിന്നെ ആലപ്പുഴേത്തെ ഹരിയും. മനസ്സ് തുറന്നു മിണ്ടാനും പറയാനും കഴിയുന്നവർ ഇവരേയുള്ളു. ഇവരെ എനിക്കാണേ മുൻപരിചയവുമില്ല. എന്നാലും കൂടപ്പിറപ്പിനെ പോലെയാ. തോർത്ത് ആറിയിട്ട് മടക്കി വച്ച പായക്കടുത്ത് ബക്കറ്റ് വെച്ചു.സമയം തീരെയില്ലെങ്കിലും ഇവരോട് സംസാരിക്കാൻ ഞാൻ മറക്കാറില്ല. കള്ളിമുണ്ട് മടക്കിച്ചുറ്റി ഞാൻ ഹരീടെ പായ്ക്കടുത്ത് വന്നിരുന്നു. എന്നിട്ട് ചോദിച്ചു, എന്താ പറ്റിയേ നിനക്ക്? നീ ഇപ്പോൾ ആണോ എണീറ്റേ? മുഖം വല്ലാതെ ഇരിക്കുന്നല്ലോ ?എന്താ പറ്റിയേ? ഇത്രയും പറഞ്ഞു ഞാൻ നിർത്തി. അവൻ എന്നെ ഒന്നു നോക്കി. അവന്റെ കണ്ണുകളിൽ ഞാൻ ചുവന്ന ഞരമ്പുകൾ കണ്ടു. ഞാൻ കരുതി ഷിഫ്റ്റ് വൈകിയിരിക്കും എന്ന്. ഞാനും അവനും ഒരു വലിയ ഹോട്ടലി ന്റെ സെക്യൂരിറ്റി ജോലിക്കാർ ആണ്. ബാലു വേറൊരു ഫ്ലാറ്റിന്റേയും. എനിക്ക് രാവിലെ യാണ് ഡ്യൂട്ടി. ഞാൻ എണീക്കുമ്പോൾ അവൻ ഉറങ്ങാറാണ് പതിവ്. അവനാണെൽ കൂർക്കം വലിച്ച് കിടക്കാറുള്ളതാ. ഇന്ന് എണീറ്റപ്പോൾ അവന്റെ കൂർക്കം വലി കേട്ടില്ല. അപ്പോൾ ഞാനത് കാര്യമാക്കിയില്ല. എന്നാൽ ഇപ്പോ ഞാൻ ഒന്നൂടെ അവനെ വിളിച്ചു. ഹരീ... ഹരീ... എന്താ ഉറങ്ങുന്നില്ലേ.? അവൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അവനെ ചേർത്ത് പിടിച്ചു. ഞാനും അവനും ഏകദേശം ഒരേ പ്രായക്കാർ ആണ്. കണ്ടാൽ ചെറുപ്പം അവനാ. എന്റെ പ്രാരാബ്ധം ആണ് അതിന് കാരണം. ബാലു അപ്പോൾ അവിടെ വന്നു. അവന്റെ തല നന്നേ നനഞ്ഞിരുന്നു. അവൻ എന്നോട് പറഞ്ഞു. ലേശം രാസനാദി പൊടി ഉണ്ടായിരുന്നേൽ നന്നായിരുന്നു. അപ്പോഴാണ് ഹരി എന്നെ കെട്ടിപ്പിടിക്കുന്നത് കണ്ടത്. അവൻ വേഗം തോർത്ത് കുടഞ്ഞ് തുരുമ്പ് എടുത്ത ജനൽ കമ്പിയിൽ ആറിയിട്ടു. എന്നിട്ട് എന്നോട് ചോദിച്ചു. എന്താ പറ്റിയേ ? എന്തിനാ ഹരീ... കരയുന്നേ? ഹരി തല പൊക്കി, കണ്ണു തുടച്ചു. എന്നിട്ട് പറഞ്ഞു. ദേവൂന്റെ എഴുത്തുണ്ടായിരുന്നു. അച്ഛൻ മരിച്ചു. ഇതും പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു. ഞാൻ പറഞ്ഞു, ഹരീ, നിനക്ക് നാട്ടിൽ പോവേണ്ടേ ? സേട്ട് അവധി തരുമോ? ഞാൻ ഒരിക്കൽ ചോദിച്ച പ്പോൾ എന്നോട് കയർക്കുകയാ ഉണ്ടായേ... അപ്പോൾ അതാ ഞങ്ങളുടെ മുറിക്ക് മുമ്പിൽ സേട്ട് നിൽക്കുന്നു. ഞങ്ങളുടെ കാൽ വിറക്കാൻ തുടങ്ങി. ഞാൻ ധൃതിയിൽ റോഡിലേക്ക് ഇറങ്ങി. പെട്ടെന്ന് ഒരു ഹോൺ ശബ്ദം കേട്ട് നോക്കിയപ്പോൾ രഘുവേട്ടൻ .. ഞാൻ വേഗം വണ്ടിയിൽ കയറി. മിണ്ടിയും , പറഞ്ഞും വണ്ടി നീങ്ങി. ഹോട്ടലിൽ എത്തി. യൂണിഫോം ധരിച്ചു , അടുത്തുള്ള ചായക്കടയിൽ നിന്നും ചായ വാങ്ങിക്കുടിച്ച് ഗേറ്റിന് അടുത്തുള്ള നീല ക്കസേരയിൽ ഇരുന്നു. ഇന്ന് വളരെ തിരക്കുള്ള ദിവസം ആയതിനാൽ ആവണം 4 മണി ആയത് അറിഞ്ഞില്ല. എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു. ഞാൻ വണ്ടിയിൽ കയറിയിരുന്നു. താനെ നഗരം എത്തുന്നതിന് മുമ്പുള്ള ശാന്തത ആസ്വദിച്ചുകൊണ്ട്താമസസ്ഥലത്തിനടുത്ത് വണ്ടി ഇറങ്ങി. ഞാൻ റൂമിൽ എത്തിയപ്പോൾ ബാലു ജോലിക്ക് റെഡിയായി നിൽക്കുകയായിരുന്നു. എന്നോട് യാത്ര പറഞ്ഞ് അവൻ പോയി. ഹരി അതേ കിടപ്പായിരുന്നു. ഞാൻ അൽപം മയങ്ങി എണീറ്റ് ചായ കുടിക്കാൻ താഴേക്കിറങ്ങി. ചായ കുടിച്ച് ഒരു ബീഡിയും വലിച്ച് തിരികെ റൂമിലെത്തി ഹരി. ...


അഷിയ K ബാബു
V A ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ