ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/സാഹോദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
സാഹോദര്യം

പണ്ടൊരു ഗ്രാമത്തിൽ ദരിദ്രരായ ഒരു കുടുംബം ഉണ്ടായിരുന്നു. സഹോദരന്മാരും അവരുടെ അച്ഛനും അടങ്ങിയ ഒരു ചെറു കുടുംബം. അച്ഛൻ രാമു കർഷകനാണ്. അദ്ദേഹത്തിന് കുറച്ചു ഭൂമി ഉണ്ടായിരുന്നു. ആ ഭൂമിയിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. മക്കൾ അച്ഛനെ സഹായിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ, ഒരു വർഷക്കാലത്ത് രണ്ട് ദിവസം നീണ്ട ഒരു കനത്ത മഴ പെയ്തു .അതുകാരണം രാമുവിന്റെ വിളകൾ എല്ലാം നശിച്ചു. അതോടെ അവർ ദരിദ്രരായി മാറി. അപ്പോഴും അവർ പിൻമാറിയില്ല. മക്കളറിയാതെ രാമു തൻറെ സുഹൃത്തായ അയ്യപ്പനോട് സഹായംതേടി. അയ്യപ്പൻ സഹായിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും കൃഷി ആരംഭിച്ചു .വർഷങ്ങൾ കടന്നു .രാമു അസുഖം ബാധിച്ച് കിടപ്പിലായി. രാമു തന്റെ മക്കളോട് അവസാനമായി ഒരു കാര്യം പറഞ്ഞു. നിങ്ങൾ ഒരിക്കലും പിരിയരുത്, ഏത് പ്രതിസന്ധിയെയും ഒറ്റക്കെട്ടായി നേരിടണം. ഇതും പറഞ്ഞുകൊണ്ട് രാമു മരണപ്പെട്ടു. അദ്ദേഹത്തിൻറെ മരണശേഷം മക്കളായിരുന്നു കൃഷിചെയ്തത്. അങ്ങനെ വർഷങ്ങൾ കടന്നു പോയി. ഇളയസഹോദരൻ വിവാഹിതനായി. ഒരു പുതിയ ജോലിയും ലഭിച്ചു. രണ്ടുപേരും സമ്പാദിച്ച് ഇരുവർക്കും അടുത്തടുത്തായി രണ്ടു വീട് പണിയാൻ തീരുമാനിച്ചു. ഇളയ സഹോദരൻറെ വീട് പണി കഴിഞ്ഞു. അങ്ങനെ ഒരു രാത്രി, ജ്യേഷ്ഠന്റെ വീട് പണി പൂർത്തിയാക്കുന്നതിനായി ഇളയസഹോദരൻ തന്റെ ശമ്പളത്തിൽ നിന്നും പാതി ജ്യേഷ്ഠന്റെ അലമാരയിൽ കൊണ്ടുപോയിട്ടു. പിറ്റേന്ന് രാത്രി ജേഷ്ഠൻ സഹോദരനെ പറ്റി ആലോചിക്കുകയായിരുന്നു. ഞാനിതുവരെ എൻറെ സഹോദരന് കൃഷിയിൽ നിന്ന് ലഭിച്ച ലാഭത്തിൽ ഒരു ഭാഗം പോലും നൽകിയിട്ടില്ല. ആലോചിച്ചപ്പോൾ അദ്ദേഹത്തിന് ഒരു ഉപായം തോന്നി ആരുമറിയാതെ തൻറെ കയ്യിലുള്ള പണത്തിൽ നിന്നും കുറച്ച് സഹോദരന്റെ അലമാരയിൽ കൊണ്ടുപോയിടാം. അങ്ങനെ ഇളയസഹോദരൻ ജ്യേഷ്ഠന്റെ അലമാരയിൽ ഇട്ട് പണം തിരിച്ച് ഇളയസഹോദരന്റെ അലമാരയിൽ തന്നെ എത്തി. പക്ഷേ വീടു പണി മുടങ്ങിയില്ല. പണികഴിഞ്ഞ് വലിയ സഹോദരനും വിവാഹിതനായി. പിന്നെ പരസ്പരം സ്നേഹിച്ചും ആഘോഷിച്ചും അവർ അവരുടെ ജീവിതം മുന്നോട്ടു നയിച്ചു.

ഫാത്തിമ ഷിബിന ഒ പി
6 B ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്,‍ വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം