ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/കോവി‍ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍ഡ് 19

കൊറോണാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വ്യക്തിയാണ് ലീവ് ലീവൻലിയാങ്. ഈ വൈറസ് കണ്ടെത്തിയ ശാസ്തജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽ കൊറോണ വൈറസ്. ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനമാണ് കേരളം. കോരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ടാമത് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് . കോവി‍ഡ് 19 എന്ന പേര് നിർദ്ദേശിച്ചത് W H O ആണ്. ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗമാണ് കൊറോണ രോഗം. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ് 2019 ഡിസംബർ 31. ഏഷ്യക്ക് പുറത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് ഫ്രാൻസിലാണ് ജനതയെ മൊത്തം തിരിച്ചറിവിന്റെ വക്കിലെത്തിക്കാൻ ഈ വൈറസ് കാരണമായി. പരിസ്ഥിതിയിലും ശുചിത്വത്തിലും ഈ വൈറസ് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ഈ രോഗത്തിന് നമ്മുടെ ലോകം ഒന്നടങ്കം കീഴടങ്ങിയിരിക്കുകയാണ്. ഇന്ന് നമ്മുടെ ലോകത്തിലെ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ ഒരു രോഗം കാരണമായി ഇന്ന് രോഗികളെക്കൊണ്ട് വീർപ്പുമുട്ടുന്ന ആശുപത്രികളില്ല. റിസപ്ഷനുകളിൽ ക്യൂ ഇല്ല. ലാബിനു മുമ്പിൽ കുത്തിയിരിപ്പ് ഇല്ല . ഇപ്പോൾ ആർക്കും വേറൊരു അസുഖവും ഇല്ല . ശുചിത്വത്തിന്റെ കാര്യം പറയേണ്ട ...ദിവസത്തിൽ ഒരു തവണത്തെ കുളിയിൽ ഒതുക്കുന്നവരും ഉണ്ടാകാം. പക്ഷേ ഇന്ന് രണ്ട് മൂന്ന് പ്രാവശ്യം കുളിക്കുന്നവർ ആയിരിക്കും അവർ. പുറത്തു പോയി വന്നാൽ ഇന്ന് കുളിക്കാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ ആരോഗ്യ വകുപ്പ് നിർദ്ദേശപ്രകാരം എല്ലാ പൊതുസ്ഥലങ്ങളിലും ഹാന്റ് വാഷും വെള്ളവും ഉണ്ട്. എവിടെ ചെന്നാലും തിരക്കായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. ഇന്ന് അതുമില്ല. ചീറിപ്പായുന്ന വാഹനങ്ങൾ ഇല്ല. റോഡുകൾ പോലും വിശാലം. ദേവാലയങ്ങൾ വരെ അടച്ചുപൂട്ടിയ കാലം. ഈ അസുഖം കാരണം ഇന്ന് നമ്മുടെ ലോകം ലോക് ‍ഡൗണിലാണ് . നാലാഴ്ചയിലേറെയായി നമ്മുടെ ഈ അവസ്ഥ തുടർന്നിട്ട്. ഈ ലോക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് രോഗികളുടെ എണ്ണം എണ്ണം വർദ്ധിക്കുകയും ജനസംഖ്യ ഗണ്യമായി കുറയുകയും ചെയ്തേനെ.. ഈ വൈറസ് കാരണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു മാസ്ക് ധരിച്ച് വായ് പിടിക്കേണ്ടത് ആണ് എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട് . പുറത്ത് പോകാനുള്ള അത്യാവശ്യ സാഹചര്യങ്ങൾ വന്നാൽ ധരിക്കുകയും വേണം. കൊറോണ വൈറസ് കാരണം നിരവധി ഗുണങ്ങൾ ഉണ്ടായിട്ടു. ണ്ട്ഫാക്ടറികൾ അടച്ചുപൂട്ടിയത് കാരണം മാലിന്യങ്ങളുടെ നിക്ഷേപം കുറഞ്ഞു. ഈ ലോക് ഡൗൺ പാസാക്കിയതോടെ വാഹനങ്ങളുടെ അമിതമായ പ്രവാഹം ഇല്ലാതായി. അതുകൊണ്ട് തന്നെ നമുക്ക് ശുദ്ധവായു ലഭിക്കാൻ കഴിഞ്ഞു. ഇല്ലായിരുന്നെങ്കിൽ അമേരിക്ക ചൈന എന്നീ രാജ്യങ്ങളെ പോലെ നമ്മുടെ ഇന്ത്യയും ആയേനെ. ഒരു രാജ്യത്തെ പോലും വെറുതെ വിടാതെ കാർന്നുതിന്നുന്ന ഈ വൈറസ് ബസ് എന്തിൽ നിന്ന് വന്നു എങ്ങനെയാണ് പിടിപെടുന്നത് എന്ന് ആർക്കുമറിയില്ല.

ഫാത്തിമ മിൻഷ ,റിൻഷ ഫർവിൻ
7 B ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം