ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരുവൻപൊയിൽ

കോഴിക്കോട് കൊടുവളളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ് കരുവൻപൊയിൽ. കരുവാൻമാർ(കൊല്ലൻമാർ) താമസിച്ചുവന്ന സ്ഥലമായതിനാലാണ് ഈ പേർ നിലവിൽ വന്നത് എന്നതാണ് ചരിത്രകാരൻമാരുടെ കണ്ടെത്തൽ.അതുകൊണ്ട് തന്നെ കരുവൻപൊയിൽ എന്നതാണ് ശരിയായ പ്രയോഗം.

കിഴക്ക് ചെറുപുഴയും പടി‍‍ഞ്ഞാറ് പൂവ്വാറൻ മലയും തെക്ക് അയ്യപ്പൻകാവ് പളളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറമലയും അതിരിടുന്ന പ്രദേശം. പയിങ്ങാട്ടു പൊയിൽ, താഴെപൊയിൽ, കിഴക്കേപൊയിൽ, കണ്ണിപ്പൊയിൽ, പൊന്നെടുത്തുകണ്ടി, ചെമ്പറ്റംകണ്ടി, ആലക്കുംകണ്ടി, വട്ടകണ്ടി, കാരന്തൂർ കണ്ടി, കേളൻ പറമ്പ് , വല്ലിപറമ്പ്, പൊൻപാറ, മഞ്ചപാറ, ഇടിയാംകുന്ന് എന്നീ പേരുകൾ പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്നു

ജനവാസം എന്ന് തുടങ്ങി എന്നതിന് വ്യക്തമായ രേഖകൾ കണ്ടെത്തിയിട്ടില്ല. സ്‍കുളിന്റെ തറ കീറൽ ജോലിക്കിടെ കണ്ടെത്തിയ പുരാവസ്തുക്കളെ കുറിച്ചുളള പഠനത്തിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജനവാസം ഉണ്ടായിരുന്നതായാണ് ആർക്കിയോളജിസ്റ്റിന്റെ നിഗമനം

"മസ്ജിദുകളുടെ നാട്" എന്നാണ് ഈ കൊച്ചു ഗ്രാമം അറിയപ്പെടുന്നത്.കാരണം ഇവിടെ പത്ത് മസ്ജിദുകളുണ്ട്.

ഗ്രാമത്തിലെ സുന്ദരകാഴ്ച്ചകൾ

പൊതുസ്ഥാപനങ്ങൾ

  • ജി. എം. യു. പി. എസ്. കരുവൻപൊയിൽ
  • ജി. എച്ച്. എസ്. എസ്. കരുവൻപൊയിൽ
  • പോസ്റ്റ് ഓഫീസ്
  • ഗ്രാമദീപം ഗ്രന്ഥാലയം
  • കരുവൻപൊയിൽ സർവ്വീസ് സഹകരണ ബാങ്ക്

പ്രമുഖ വ്യക്തികൾ

  • പാലക്കാംതൊടിക അബൂബക്കർ മുസ്ലിയാർ
  • കെ.വി.മോയിൻകുട്ടി ഹാജി
  • കുനിയിൽ മുഹമ്മദ് മൗലവി
  • ടി.പി.കോയോട്ടി മാസ്റ്റർ
  • പി.ചെക്കുട്ടി മാസ്റ്റർ