ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലത്ത്

ഒരു ഗ്രാമത്തിൽ രാമു എന്നൊരു കര്ഷകനുണ്ടായിരുന്നു. അവൻ നല്ല വൃത്തിയുള്ളവനായിരുന്നു. എന്നാൽ അവന്റെ സഹോദരൻ സോമുവിനു, വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധ കുറവായിരുന്നു. അവൻ ആരെയും അനുസരിക്കാറില്ല. എപ്പോഴും കൂട്ടുകാരോടൊപ്പം കറങ്ങി നടക്കും. കൊറോണ പടരുന്ന കാലമായിരിന്നിട്ട് കൂടി അവൻ പുറത്തൊക്കെ പോകും. മാസ്ക് അവൻ ഉപയോഗിച്ചില്ല. അവന്റെ ചേട്ടൻ രാമു ഇടക്കിടക്ക് കൈ കഴുകും.അണിയനോടും അങ്ങനെ ചെയ്യാൻ ഉപദേശിക്കും. എന്നാൽ അവൻ അനുസരിക്കില്ല.

         ചേട്ടൻ അറിയാതെ ചേട്ടന്റെ വസ്തുക്കൾ അവൻ ഉപയോഗിക്കാറുണ്ടായിരുന്നു. അവനു എങ്ങനെയോ കൊറോണ പിടിപെട്ടു. എന്നാൽ അത് അവനു അറിയില്ലായിരുന്നു. ചേട്ടനും കൊറോണ ബാധിച്ച ശേഷമാണു അവനാ  സത്യം അറിഞ്ഞ ത്. അവൻ ചേട്ടനോട് പറഞ്ഞു.  "മാപ്പ്  ചേട്ടാ..... 

എന്റെ വൃത്തിയില്ലായ്മയും അനുസരണക്കേടും കൊണ്ടാണ് ചേട്ടനും കൂടി ഈ ഗതി വന്നത്". അന്ന് മുതൽ അവൻ നന്നായി ജീവിക്കുമെന്ന് ചേട്ടന്റെ മുമ്പിൽ പ്രതിജ്ഞ ചെയ്തു.

ഫർഹാന തസ്‍നി സി
2 A ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ