ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കുഞ്ഞിപ്പൂച്ചയും അമ്മിണിക്കോഴിയും
കുഞ്ഞിപൂച്ചയും അമ്മിണി കോഴിയും
കുഞ്ഞി പൂച്ചയും അമ്മിണി കോഴിയും കൂട്ടുകാരായിരുന്നു. അവർ എന്നും രാവിലെ വയലിൽ കളിക്കാനും പോകാറുണ്ടായിരുന്നു. സന്ധ്യാ സമയം കളിയെല്ലാം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാറാണ് പതിവ്. ഒരു ദിവസം അവർ കളിച്ചു കൊണ്ടിരിക്കുമ്പോൾ വിശന്ന് വലഞ്ഞ ഒരു ചെന്നായ ആ വയലിൽ വന്നു. ചെന്നായയെ കണ്ട അവർ പേടിച്ചു വിറച്ചു. ചെന്നായ ഒരു സൂത്രം ഒപ്പിച്ചു.നമുക്ക് മൂന്ന് പേർക്കും കളിക്കാം. അപ്പോൾ കോഴിക്കൊരു ബുദ്ധി തോന്നി.കോഴി ചെന്നായയോട് പറഞ്ഞു. സമയം ഒരുപാട് ആയിട്ടുണ്ട് ഞങ്ങൾ അമ്മയുടെ അടുത്ത് പോയിട്ടു സമ്മതം ചോദിച്ചിട്ടു തിരിച്ചു വരാം. നീ ഇവിടത്തന്നെ നിൽക്കു, കുഞ്ഞിപൂച്ചയും അമ്മിണി കോഴിയും വീട്ടിലേക്ക് പോയി. പാവം ചെന്നായ അവരെയും കാത്ത് അവിടത്തന്നെ ഇരുന്നു. അവർ നടന്ന കാര്യം അമ്മയോട് വിവരിച്ചു . അമ്മ പറഞ്ഞു. ചെന്നായ നിങ്ങളെ തിന്നാനുള്ള സൂത്രം ഒപ്പിച്ചതാണ്. നിങ്ങൾ തിരിച്ചു പോവേണ്ട അതിനുശേഷം അവർ വയലിൽ കളിക്കാൻ പോയിട്ടില്ല. }}
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |