ജി.എം.യു.പി.എസ് നിലമ്പൂർ/ഗ്രന്ഥശാല
വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി പിരീഡിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.