ജി.എം.യു.പി.എസ് എടപ്പാൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

28 ഓളം ലാപ്ടോപ്പുകളും നൂതന സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് റൂമും പ്രോജക്ടുറുകളും ഐടി പഠനത്തിനും ഐടി അധിഷ്ഠിത ക്ലാസുകൾക്കും ഏറെ സഹായകമാകുന്നുണ്ട്. കുട്ടികളുടെ കായിക മികവുകൾക്ക് മാറ്റുകൂട്ടാൻ സഹായിക്കുന്ന വിശാലമായ കളിസ്ഥലം സ്കൂളിലുണ്ട്. ഗ്രാമപഞ്ചായത്ത്, വി ആർ സി എന്നിവയുടെ സഹകരണത്തോടെ വിപുലീകരിച്ച സ്കൂൾ ലൈബ്രറിയിൽ ഏകദേശം 5,000 ത്തോളം പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടികളുടെ വായനയോടൊപ്പം അമ്മ വായന മുതിർന്നവരുടെ വായന, എന്നിവയ്ക്കും ഈ പുസ്തകശാല ഏറെ ഗുണം ചെയ്യുന്നു. പ്രക്രിയാധിഷ്ഠിത ശാസ്ത്ര പഠനം ഉറപ്പുവരുത്തുന്നതിനായി ഒരുക്കിയ ശിശു സൗഹൃദ സയൻസ് പാർക്ക് ഈ സ്കൂളിന്റെ മറ്റൊരു മേന്മയാണ്. സാമൂഹ്യശാസ്ത്രം ഇംഗ്ലീഷ് ഗണിതശാസ്ത്രം പ്രവർത്തിപരിചയം തുടങ്ങിയ വിഷയങ്ങൾക്കും ലാബുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.സ്കൂളിലെ പൂർവ്വ അധ്യാപകരുടെ സഹകരണത്തോടെ നിർമ്മിച്ച ഓപ്പൺ ക്ലാസ് റൂം കുട്ടികൾക്ക് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. മുൻ അധ്യാപിക രമണി ടീച്ചർ സ്നേഹസമാനമായി സ്കൂളിന് നൽകിയ കളിമുറ്റം കുഞ്ഞുങ്ങൾക്ക് വിനോദത്തിന് ഏറെ വക നൽകുന്നു. ഇത് കൂടാതെ മൈക്ക് സൗണ്ട് ബോക്സ് എല്ലാ ക്ലാസ് മുറികളിലേക്കും സ്പീക്കർ സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. കലാമേള മറ്റ് അക്കാദമിക പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിന് ഇവ ഏറെ പ്രയോജനപ്പെടുന്നുണ്ട്. പഞ്ചായത്ത് സഹകരണത്തോടുകൂടി സ്കൂൾ മുറ്റം കട്ട വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കൂടാതെ ഗ്രാമപഞ്ചായത്ത് സ്കൂൾ പിടിഎ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അതീവമനോഹരമായ ചിത്രങ്ങൾ കൊണ്ട് ഏറെ ആകർഷണീയമാക്കിയിരിക്കുന്നു. പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് ലഭ്യമായ തുകയ്ക്കുള്ള ശുചിമുറി ലേഡീസ് റൂം എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ശാസ്ത്രീയ രീതിയിൽ ജൈവ മാലിന്യങ്ങൾ നിക്ഷേപിച്ച് വളം ആക്കി മാറ്റുന്നതിനുള്ള ബയോബിൻ സംവിധാനം സ്കൂളിൽ ഒരുക്കിയിരിക്കുന്നു. ഹരിത ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന സ്കൂൾ മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ മികച്ച മാതൃകയാണ് നൽകുന്നത്. നുണഞ്ഞു തീർന്ന മധുരം( മിഠായി കടലാസ് ശേഖരണം), എഴുതി തീർന്ന സമ്പാദ്യം ( പ്ലാസ്റ്റിക് പേന ശേഖരണം) തുടങ്ങിയ തനത് പ്രവർത്തനങ്ങൾ പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിൽ മികച്ച രീതികൾ കാണിക്കുന്നവയാണ്. ഇതുകൂടാതെ എംഎൽഎ ഫണ്ട് വിനിയോഗിച്ചുകൊണ്ട് നടക്കുന്ന സ്കൂളിന് ആയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കും. തികച്ചും ഭിന്നശേഷി സൗഹൃദമായ കെട്ടിടവും മറ്റ് സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അറബിക് മലയാളം എന്നിവയ്ക്ക് പുറമെ സ്ഥിരമായ ഒരു സംസ്കൃത പോസ്റ്റ് കൂടി 2019 മുതൽ സ്കൂളിൽ നിലവിലുണ്ട്.