ജി.എം.യു.പി.എസ്. ഒഴുകൂർ/സാമൂഹിക പങ്കാളിത്തം

Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടുകൂട്ടങ്ങൾ.

മൊറയൂർ,പുൽപ്പറ്റ,കുഴിമണ്ണ എന്നീഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് സ്കൂളിലേക്ക് കുട്ടികൾ വരുന്നത്.ആയതിനാൽ ഗ്രാമപഞ്ചായത്തുകളുടെ കുമ്പളപറമ്പ്,കുന്നക്കാട്,കളത്തിപറമ്പ്,പലേക്കോട്,വെസ്റ്റ്ബസാർ,പള്ളിമുക്ക്,ന്യൂബസാർ,വലിയാറക്കുണ്ട്,വെണ്ണക്കോട്,താനിക്കൽ,കുടുംബിക്കൽ,കുണ്ടിലങ്ങാടി,പൂന്തലപറമ്പ്,നെരവത്ത് എന്നീപ്രദേശങ്ങൾകേന്ദ്രീകരിച്ച് 13 നാട്ടുകൂട്ടങ്ങൾ ഉണ്ടാക്കി.ഓരോപ്രദേശവും സ്കൂളും തമ്മിൽ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയുണ്ടായി.നാട്ടുകൂട്ടങ്ങൾ കുട്ടികളുടെ പഠനസൗകര്യത്തിൽ കൂടുതൽ ജാഗരൂകരായി.നാട്ടുകൂട്ടങ്ങളുടെ കോഡിനേഷൻ കമ്മറ്റിയായാണ് ഓർമ പൂർവിദ്യാർഥി സംഘടന പ്രവൃത്തിക്കുന്നത്.ഇവരുടെ നേതൃത്വത്തിൽ സ്കൂൂളിൽ പൂർവവിദ്യാർഥി സംഗമം നടത്തിവരുന്നു.2017-18ൽ നടത്തിയസ സംഗമം മണിമുഴക്കം എന്നപേരിലാണ് അറിയപ്പെട്ടത്.ിതിനുമുന്നോടിയായി നാടുമുഴുവൻ ഇളക്കിമറിച്ച് റോഡപകടങ്ങൾക്കെതിരെ ബോധവൽക്കരണ ബൈക്ക് റാലി നടത്തി.

നാട്ടുകൂട്ടരൂപീകരണത്തിൽ നിന്ന്....

കൂടുതൽ വിവരങ്ങളിലേക്ക്
നിരന്തരം

രക്ഷാകർതൃ ശില്പശാല.വിിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾക്കും ,കുട്ടികളുടെ പഠന പിന്തുണാസംവിധാനം മെച്ചപ്പെടുത്തുന്നതിനായി,ഏകദിന രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചുവരുന്നു.നാട് മുഴുവൻ ഇളക്കി നടത്തിയ പ്രചരണ പരിപാടിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇതിനെകുറിച്ച് ഒരവബോധം ഉണ്ടായി.1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ 892 രക്ഷിതാക്കളിൽ ചിലവീടുകളിൽ നിന്ന് ഒന്നിലധികം പേർ പങ്കെടുത്തതു കൊണ്ട് 1040 രക്ഷിതാക്കൾ ഈവർഷം പങ്കെടുക്കുകയുണ്ടായി.രാവിലെ 9.30ന് തുടങ്ങിയ ശില്പശാലയിൽ പ്രധാന ഇനം മനശ്ശാസ്ത്രവിദഗ്ദരുടെ ക്ലാസ്സുകൾ തന്നെയായിരുന്നു.2017 നവംബർ 13 തിങ്കളാഴ്ച നടത്തിയ ശില്പശാലയിൽ ശ്രീ.ഡോ.ബാലകൃഷ്ണനും,(ശ്രീ.പ്രൊഫ.)ഡോ.ശിവരാജനുമായിരുന്നു.ബഹു.മലപ്പുറം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു.മലപ്പുറം എം.പി.ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടി,കഴിഞ്ഞ് 6.00മണിയോടുകൂടി രക്ഷിതാക്കൾ പോകുമ്പോൾ അവരുടെ മുഖത്ത് നിർവൃതികാണാമായിരുന്നു. പ്രഭാതഭക്ഷണം മുതൽ സായാഹ്ന ഭക്ഷണം വരെ ശില്പശാലയിൽ ലഭ്യമാക്കിയിരുന്നു.സംഗീത സായാഹ്സത്തിൽകൂടി പങ്കെടുത്താണ് ആളുകൾ പിരിഞ്ഞത്.

കൂടുതൽ വിവരങ്ങളിലേക്ക്
ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.

സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്.

ഡോ.കെ.സി.മൊയ്തീൻഅവാർഡ് തുക കൈമാറുന്നു.

ആറ്റാശ്ശേരി എൻഡോവ്മെൻറ്.

വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിൽ സമസ്തമേഖലകളിലും കഴിവുതെളിയിച്ച കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് ഇത്.വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററുടെ സ്മരണാർഥം അദ്ദേഹത്തിൻറെ കുടുംബമാണ് ഇത് ഏർപ്പെടുത്തിയത്.ഇതുമൂലം ഓരോക്ലാസ്സിലും കുട്ടികൾതമ്മിൽ സൗഹാർദ്ദപരമായ മത്സരം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു.

ആറ്റാശ്ശേരി എൻഡോവ്മെൻറ് ഭാര്യ ജമീലത്താത്ത വിതരണം ചെയ്യുന്നു.

സ്വന്തമായൊരുകുിണർ.

സ്കൂളിൻറെ വലിയെൊരു പ്രശ്നമായിരുന്നു വേനൽക്കാലത്തെ ജലക്ഷാമം..വിദ്യാലയത്തിൽ ഒരുതുറന്ന കിണറും ഒരു കുഴൽകുിണറും ഉണ്ടായിട്ടും വേനൽക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.വിദ്യാലയത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള പാടത്ത് കിണർകുഴിച്ചാൽ ഇതിന് പരിഹാരമാകുമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു.സ്ഥലം അന്വേഷിച്ച് താഴത്തീൽ കുഞ്ഞാൻറെ അടുത്ത് എത്തിയ സ്കൂൾ അധികൃതരെ സന്തോഷനിർവൃതിയിലാഴ്ത്തിക്കൊണ്ട് കിണർകുഴിക്കാനായി ഒന്നരസെൻറ് സ്ഥലം അദ്ദേഹം സൗജന്യമായി അനുവദിച്ചു.ആസ്ഥലത്ത് കിണർകുഴിച്ച് പമ്പ് ഹൗസ് സ്ഥാപിച്ച് സ്കൂളിലേക്ക് വെള്ളമെത്തിച്ചു.ഈ സത് പ്രവൃത്തിമൂലം വിദ്യാലയത്തിൽ ഇന്ന് ജലക്ഷാമമറിയാതെ കുട്ടികൾ വളരുന്നു.

സ്കൂൾ കിണറിന് സൗജന്യമായി സ്ഥലം തന്ന കുഞ്ഞാനെ ബഹു.എം.എൽ.എ ശ്രീ.ഉബൈദുള്ള ആദരിക്കുന്നു.

കൂടുതൽ വിവരങ്ങളിലേക്ക്
വായനത്തിളക്കം അവാർഡ്.

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു.

Awarddistribution.jpg ഏഴാം ക്ലാസ്സിലെ വായനാതിളക്കം അവാർഡ് ബി.പി.ഗോകുൽദാസ് ബഹു.എം.എൽ.എ യിൽ നിന്ന് ഏറ്റുവാങ്ങുന്നു.

ആത്മജ്യോതി ലൈബ്രറി കം വായനശാല.

ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച ഒരു സംരംഭമാണിത്.(സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒഴുകൂരുകാരായസുമനസ്സുകളുടെ കൂട്ടായ്മയാണ് ഒ.പി.കെ.)ആനുുകാലിക സംഭവവികാസങ്ങളിൽ കുട്ടികൾളുടെ അറിവ് വർദ്ധിപ്പിക്കുക,കൂടെ രക്ഷിതാക്കുളുടെ വായന പ്രത്സാഹിക്കുക എന്ന രണ്ട് പ്രധാന ഉദ്ദേശ്യങ്ങളോടെയാണ് ഇത് ആരംഭിച്ചത്.ഒരു ഇംഗ്ലീഷ് പത്രമടക്കം 6പ്രധാനപത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും മറ്റ് ആനുകാലികങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ട്. രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാതിങ്കളാഴ്ചയും 3 മണിമുതൽ എം.ടി.എ യുടെ നേതൃത്വത്തിൽ അവർക്കായി പുസ്തക വിതരണവും നടന്നു വരുന്നു.

ആത്മജ്യോതി ലൈബ്രറിയിൽ നിന്ന്അമ്മമാർ ലൈബ്രറി പുസ്തകം എടുക്കുന്നു.

അക്ഷരദക്ഷിണ.

ഗ്രന്ഥശാലാ വിപുലീകരണ പദ്ധതിക്ക് അക്ഷരദക്ഷിണ എന്നാണ് പേര് നൽകിയത്.പുസ്തകങ്ങൾ ദക്ഷിണയായി വിദ്യാലയത്തിന് സമർപ്പിക്കുന്ന പദ്ധതി.1000(ആയിരം) പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറിക്കൊണ്ട് ശ്രീമതി.ഷഹ്നമൻസൂർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ശേഷം ഗ്രന്ഥശാലാ വിപുലീകരണത്തിനായി എല്ലാവരോടും പുസ്തകങ്ങൾ ശേഖരിച്ചു.ഇതിലൂടെ വിദ്യാലയഗ്രന്ഥശാലാ വിപൂലീകരണം വൻവിജയമായി.

തൃപ്തി പ്രഭാതഭക്ഷണം.

രാവിലെ ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന മുഴുവൻകുട്ടികൾക്കും പ്രഭാതഭക്ഷണം നൽകുന്ന സംവിധാനമാണ് ഇത്.ഓരോക്ലാസ്സിലെയും ക്ലാസ്സ് അധ്യാപകർ ഇതിനായി പ്രത്യേക ലിസ്റ്റ്നൽകുന്നു.ആവശ്യമായ ഫണ്ട് അഭ്യുദയകാംക്ഷികളിൽ നിന്നാണ് കണ്ടെത്തുന്നത്.

പ്രഭാത ഭക്ഷണം കഴിക്കുന്ന കൂട്ടുകാർ.

അരുമയ്ക്കൊരുതലോടൽ

സഹജീവികളിൽ സ്നേഹം വളർത്തുന്നതിനായി അനിമൽ വെൽഫയയർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഒരുപ്രവർത്തനമാണ് അരുമയ്ക്കൊരു തലോടൽ എന്നത്.മൂന്നാം ക്ലാസ്സിൽപഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,ജീവികളോട് താല്ലര്യമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ആടിനെയാണഅ വിതരണം ചെയ്യുന്നത്.ക്ലബ്ബ് ബൈലോ അനുസരിച്ച് ആട് പ്രസവിക്കുന്ന ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പെൺകുഞ്ഞിനെ വിദ്യാലയത്തിലേക്ക് നൽകേണ്ടതുണ്ട്.ഇതുപ്രകാരം ഇന്ന് ഒഴുകൂരിൽ വിദ്യാലയത്തിൻറെ തായി 38 ആടുകൾ ഉണ്ട്.മൃഗസംരക്ഷണവകുപ്പാണ് ഇതിനുള്ള സഹായം നല്കിയത്.

ബഹു.എം.പി.ആടുകളെ വിതരണം ചെയ്യുന്നു. ബഹു.എംഎൽ.എ ആടുകളെ വിതരണം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ
പൈക്കൂട്ട്.

സഹജീവികളിൽ സ്നേഹം വളർത്തുന്നതിനായി അനിമൽ വെൽഫയയർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മറ്റൊരു പ്രവർത്തനമാണ് അരുമയ്ക്കൊരു തലോടൽ എന്നത്.മൂന്നാം ക്ലാസ്സിൽപഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,ജീവികളോട് താല്ലര്യമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പശുവിനെയാണഅ വിതരണം ചെയ്യുന്നത്.ക്ലബ്ബ് ബൈലോ അനുസരിച്ച് പശു പ്രസവിക്കുന്ന ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പെൺകുഞ്ഞിനെ വിദ്യാലയത്തിലേക്ക് നൽകേണ്ടതുണ്ട്.ഇതുപ്രകാരം ഇന്ന് ഒഴുകൂരിൽ വിദ്യാലയത്തിൻറെ തായി 38 ആടുകൾ ഉണ്ട്.കുടുംബിക്കൽ ക്ഷീര സഹകരണ സംഘമാണ് ഇതിനുള്ള സഹായം നൽകുന്നത്.

കരനെൽകൃഷി

വർഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ് കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.നവരനെല്ലും ,ഉമ,വൈശാഖ്,ഹ്രസ്വവിത്തുകളും പലസമയങ്ങളിലായി ഞങ്ങൾ കൃഷിചെയ്തു.നവരനെല്ലിന് തീരെ ചെനപ്പ് പൊട്ടുകയില്ല എന്നും ഒരു ചെടിയിൽഒരുകതിർ മാത്രമേ ഉണ്ടാകൂ എന്നും മനസ്സിലായി.

കൂട്ടുകാർ കറ്റയുമായി..

കൂടുതൽ വിവരങ്ങളിലേക്ക്
എള്ള് കൃഷി.

ഒഴുകൂരിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്നതും ഇന്ന് അന്യം നില്ക്കുുന്നതുമായ എള്ള് കൃഷി തിരിച്ചെത്തിക്കുന്നതിനായി സ്കൂൾ മുൻകൈയ്യെടുത്ത് കുട്ടികളുടെ നേതൃത്വത്തിൽ എള്ളുകൃഷിചെയ്തു.എള്ളാട്ടിയാൽ എണ്ണകിട്ടും എന്നു പഠിച്ച ‍ഞങ്ങൾക്ക് എന്താണ് എള്ള് എന്നും എള്ളുണ്ടാകുന്ന ചെടി ഏതെന്നും ,എള്ള് വിതയ്ക്കുകയല്ല എറിയുകയാണ് ചെയ്യുകഎന്നും ഇതിലൂടെ മനസ്സിലായി.

ഞങ്ങളുടെ എള്ളുകൃഷി.

കൂടുതൽ വിവരങ്ങളിലേക്ക്
പയറുകൃഷി

അന്താരാഷ്ട്ര പയറു വർഷത്തിൽ ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത ഒരു പ്രധാന പ്രവർത്തനമായിരുന്നു പയർകൃഷി. രക്ഷിതാക്കളുടെ സ്ഥലത്ത് ആറിനം പയറുവർഗങ്ങൾ കൃഷിചെയ്തു.ചെറുപയർ,വൻപയർ,മുതിര.ഉഴുന്ന്,തുവര,കോട്ടൽപയർ എന്നിവയായിരുന്നു അവ.ഓരോ പയറു വർഗവും നേരിട്ടുകാണാനും അതിൻറെ കൃഷി രീതികൾ പരിചയപ്പെടാനും കഴിഞ്ഞു.

വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.

ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്കൂൾ നടപ്പാക്കിയ ഒരു പ്രവർത്തനമാണ് വീട്ടുമുറ്റത്തൊരുഔഷധത്തോട്ടം എന്നത്.ആദ്യഘട്ടത്തിൽ 500കുടുംബങ്ങൾക്ക് 5വീതം ഔഷധത്തൈകളാണ് നൽകിയത്.ഇതിനുപുറമേ പരിസരങ്ങളിൽ നിന്നുകിട്ടുന്ന ഔഷധസസ്യങ്ങൾ കൂടി ചേർത്ത് നല്ലൊരു ഔഷധത്തോട്ടമുണ്ടാക്കി സംരക്ഷിക്കുന്നതാണ് പദ്ധതി.വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രേഡിംഗ് നടത്തി മികച്ചത്തോട്ടം കണ്ടെത്തി പ്രോത്സാഹന സമ്മാനം നൽകുന്നു.

വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം കോട്ടക്കൽ ആര്യവൈദ്യശാലാ ഗവേഷണവിഭാഗം മേധാവി ഡോ.ഇന്ദിരാബാലചന്ദ്രൻഉദ്ഘാടനം ചെയ്യുന്നു.

മഴത്തുള്ളിക്കൊരിടം.

ജലസംരക്ഷണപരിപാടികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിപാടിയാണ് മഴത്തുള്ളിക്കൊരിടമെന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 വാർഡുകൾ ഉൾക്കൊള്ളുന്ന ഒഴുകൂർ പ്രദേശത്ത് മഴത്തുള്ളിക്കൊരിടമെന്നപേരിൽ 1000 മഴക്കുഴികൾ നിർമിച്ച പ്രവർത്തനമാണ് ഇത്.തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാരും വിദ്യാലയത്തിലെ കുട്ടികളും ചേർന്നാണ് പരിപാടി നടപ്പാക്കിയത്.

മഴത്തുള്ളിക്കൊരിടം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു. Mathrubhumi4.1.17.jpg

ഒപ്പത്തിനൊപ്പം.

എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നലക്ഷ്യത്തോടെ വിദ്യാലയം ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഒപ്പത്തിനൊപ്പമെന്നത്.പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെയാണു ഇതു ലക്ഷ്യം വയ്ക്കുുന്നത്.രക്ഷിതാക്കളുടെ ജോലിമൂലം പഠനം മുടങ്ങിപ്പോയ കുട്ടികളെ വിദ്യാലയത്തിലെത്തിച്ച് അവർക്ക് ആവശ്യമായ പഠന സൗകര്യങ്ങളും പിന്തുണയും ഇതുമൂലം ഉറപ്പുവരുത്തുവാനാകുന്നു.