ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
2026 ജൂൺ 1 അക്ഷര മുറ്റത്തേക്ക് പിച്ചവെച്ച് എത്തിയ കുരുന്നുകളെ അധ്യാപകരും മുതിർന്ന കുട്ടികളും പൂക്കളും ബലൂണുകളും നൽകി സ്വീകരിച്ചു.ബലൂണുകളും തോരണങ്ങളും വർണ്ണക്കടലാസുകളും കൊണ്ട് ക്ലാസ് മുറികളും സ്കൂൾ പരിസരവും മനോഹരമായി അലങ്കരിച്ചിരുന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടനംനിർവഹിച്ചു.പ്രധാന അധ്യാപിക സ്വാഗതം ആശംസിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ, മദർ പി ടി എ ഭാരവാഹികൾ,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്തു.പ്രവേശനോത്സവത്തിൻ്റെ മാറ്റുകൂട്ടുന്നതിനായി പായസവും നൽകി.ഉദ്ഘാടന ചടങ്ങിന് ശേഷം രക്ഷിതാക്കൾക്ക് ഷമീമ ടീച്ചറുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും നൽകി.
പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് അധ്യക്ഷനായി.പ്രധാന അധ്യാപിക സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണം,എൻ്റെ മരം പദ്ധതി ,അടുക്കളത്തോട്ടം നിർമ്മാണം,പോസ്റ്റർ നിർമ്മാണ മത്സരം, ഫോട്ടോ ഷൂട്ട് മത്സരം,സ്കൂൾ പൂന്തോട്ട നിർമാണം ,ക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ വകയായി തൈകൾ സംഭാവന ചെയ്തു