മുറ്റത്തെ അയയിൽ ഉണക്കാനിട്ട
സ്വപ്നങ്ങൾ പറന്നകന്നതും
നിലാവിൽ പൊതിഞ്ഞു വെച്ച
ഓർമ്മകൾ നനഞ്ഞു കുതിർന്നതും
കാറ്റും മഴയും ഊഞ്ഞാലാടുന്ന
മകര സന്ധ്യയ്ക്കായിരുന്നു
എന്തുചെയ്യണമെന്നറിയാതെ
കണ്ണുംനട്ട് നിൽക്കുമ്പോഴാണ്
കഴിഞ്ഞ മഴക്കാലത്ത്
കടപുഴുകി വീണ ആര്യവേപ്പ്
താഴെ പറമ്പിൽ ഒരു കാടായി
നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്
പിന്നൊന്നും നോക്കിയില്ല
വീണിടത്ത് കിടന്ന് ഞാനും വളർന്നു