ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ

Schoolwiki സംരംഭത്തിൽ നിന്ന്

1990 കളിൽ ഈ വിദ്യാലയത്തിന്റെ sslc വിജയശതമാനത്തിന്റ ഗ്രാഫ് കുത്തനെ ഉയരാൻ തുടങ്ങി. മറ്റ് വിദ്യാലയങ്ങളിൽ നിന്നും വ്യക്തമായ മാർജിനിൽ!!! ഈ മാറ്റത്തിന്റെ പ്രധാന സൂത്രധാരൻ ശ്രീ. സദാശിവൻ നായർ സാറാണ്. അദ്ദേഹത്തോടൊപ്പം ഒരുപറ്റം ആത്മാർത്ഥതയുള്ള അധ്യാപകരും. അവരിൽ ഇന്ന് ഈ വിദ്യാലയത്തിൽ ആരും അവശേഷിക്കുന്നില്ല. ശ്രീ. സദാശിവൻ നായർ സാർ റിട്ടയർമെന്റിന് ശേഷം തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ഒരു അൺ എയിഡഡ് വിദ്യാലത്തിന്റെ പിൻസിപ്പാൾ ആയി സേവനമനുഷ്ഠിക്കുന്നു. സദാശിവൻ നായർ സാർ ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു.ചാലയിലെ അധ്യാപക ജീവിതത്തിന് ശേഷം തിരുവനന്തപുരത്ത് വിളപ്പിൽശാല യു.പി.എസിലും കൊഞ്ചിറവിള യു.പി.എസിലും പ്രധാനാധ്യാപകനായിരുന്നു.