ജി.എം.എൽ..പി.എസ് പുത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.

സാമൂഹികസാംസ്കാരികരംഗങ്ങളിൽ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്. ഇവിടുത്തെ കുട്ടികൾ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നത് ഇത് മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു വാടകക്കെട്ടിടത്തിലാണ് ഈ ഏകാംഗവിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് സർക്കാർ ഏറ്റെടുത്തു. സ്കൂളിനു വേണ്ട സ്ഥലം ഇവിടുത്തെ മേനോൻ കുടുംബത്തിലെ മാധവമേനോൻ എന്ന ആളാണ് വിട്ടുകൊടുത്തത്. ഇവിടെ മുൻകാലങ്ങളിൽ കാരക്കാടൻ മുഹമ്മദ്, വാഴയിൽ കുഞ്ഞീൻ, ഹുസൈൻ, സരോജിനി, ഇന്ദിരഭായി, ത്രേസ്യാമ്മ, തമ്പി, ശ്രീധരൻ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മൽ അഹമ്മദ്, മുക്രി അലവി, ഉമ്മാക്യ ഉമ്മ, കല്യാണി, പോക്കർ, ഗോപാലൻ എന്നിവർ ആദ്യകാല അധ്യാപകരിൽപെടുന്നു. അന്ന് ഒരു സ്കൂൾ സ​ക്ഷണസമിതിയുണ്ടായിരുന്നു.ഇതിൽ രാമുനായർ,ഗോപിനായർ,വടക്കേതിൽ ഉമ്മർ ,രവി എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോപിനായർ റിട്ട.മിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരിൽ മേനോൻ കുടുംബത്തിലെ ജയചന്ദ്രൻ, പുത്തൂർഅബ്ദുറഹ് മാൻ,ഒളകര മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രമുഖവ്യക്തികളിൽ പെടുന്നു.

അധ്യാപകർ

നിലവിലെ പ്രധാന അധ്യാപിക ശ്രീമതി ജലജ.പി ആണ്. മുഹമ്മദ് മുസ്തഫ .പി.കെ, അബ്ദുസ്സമദ് ഇടക്കണ്ടൻ, സാലിമ .കെ. പി , ഫൗസിയ . ട്ടി , റംഷീദ, ടി. കെ, ഷഫ്‌ന, അസ്മാബി, അശ്വതി. ജെ.നായർ, ബബിത, സ്മിജില, ഉമ്മുൽ ഫദ്ല,എന്നീ അധ്യാപകരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

മികവുകൾ

ഓരോ വർഷവും എസ്.എസ്.എ.യിൽ നിന്നും ലഭിക്കുന്ന വിവിധ ഗ്രാന്റുകൾ ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ് ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച് കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. കൂടാതെ കക്കൂസിന്റെ അറ്റകുറ്റപണികൾ നടത്തി. ഓരോ വർഷവും എൽ.എസ്.എസ്.പരീക്ഷയിൽ വിജയം വരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നു.