ജി.എം.എൽ.പി.സ്കൂൾ പരപ്പുത്തടം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രമുറങ്ങുന്ന തിരുർ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായിരുന്നു എങ്കിലും വിദ്യാഭ്യാസ കാര്യത്തിൽ വേണ്ടത്ര പുരോഗതി നേടിയിരുന്നില്ല.പിന്നീട് രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ ജോലി ചെയ്‌ത നല്ലവരായ നാട്ടുകാരുടെ ശ്രെമഫലമായി പറപ്പുത്തടം പ്രദേശത്തു വിദ്യാലയം ആരംഭിക്കുകയായിരുന്നു. കേരളത്തിലെ ആദ്യതിരഞ്ഞെടുപ്പിൽ വിജയിച്ച ഇ എം എസ് മന്ത്രി സഭയുടെ കാലത്തു അടുത്തുള്ള ഒരു മദ്രസയിലാന്ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാല വിദ്യാർത്ഥികൾ പലരും ഇന്നും സ്കൂൾ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു. പിന്നീട് പ്രദേശവാസിയായ ഒരു നല്ല മനുഷ്യൻ സർക്കാരിന് വിട്ടു നലകിയ പ്രദേശത്തു സർക്കാർ കെട്ടിടങ്ങൾ നിർമിച്ചു. 1957 മാർച്ച് 3 മുതൽ വളരെ നല്ല രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയമാണ് പറപ്പുത്തടം ജി എം എൽ പി സ്കൂൾ.