ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ഹായ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഹായ് കൊറോണ

ഹായ് കൊറോണ ,

നിനക്ക് സുഖമാണോ എന്ന് ഞാൻ ചോദിക്കുന്നില്ല .സന്തോഷം കൊണ്ട് നീ ഇപ്പോൾ തുള്ളി ചാടുകയാണെന്നു എനിക്കറിയാം , ചൈനയിലെ വുഹാനിലെ കൊച്ചു മാർക്കറ്റിൽ നിന്നും യാത്ര തുടങ്ങിയ നീ ലോകം മൊത്തം കീഴടക്കിയല്ലോ ,നിന്റെ ലക്ഷ്യം നേടിയതിന്റെ ആനന്ദത്തിലാവുമല്ലോ നീ .... ഉമ്മയിൽ നിന്നാണ് ഞാനാദ്യമായി നിന്നെ കുറിച്ചറിയുന്നത് ,നിന്നെ കാണാനായി പത്രം എടുത്തു നോക്കിയപ്പോൾ ഞാൻ പേടിച്ചു പോയി .ശരീരം മുഴുവൻ കൂർത്ത മുള്ളുകളുള്ള നിന്റെ ഉരുണ്ട രൂപം കണ്ടാൽ ഞങ്ങളെങ്ങനെ പേടിക്കാതിരിക്കും ,പത്രത്തിൽ കാണുന്നത്ര വലിപ്പമൊന്നും നിനക്കില്ലെന്നും കുഞ്ഞനാണെങ്കിലും നീയാള് ഭയങ്കരനാണെന്നും പിന്നെ ഞാൻ അറിഞ്ഞു . നീ പരത്തുന്ന കോവിഡ് -19 എന്ന രോഗം കാരണം ഞങ്ങളുടെ ജീവിതം തന്നെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു .സ്കൂളുകളും കടകളും പാർക്കുകളും തുടങ്ങി എല്ലാം നിന്റെ ഭീഷണിയാൽ അടച്ചിട്ടിരിക്കുകയാണ് . സ്കൂളിൽ പോവാൻ കഴിയാത്തതാണ് എന്റെ ഏറ്റവും വലിയ വിഷമം .കൂട്ടുകാരെയും ടീച്ചർമാർമാരെയും കാണാൻ ഞാൻ എത്രമാത്രം കൊതിക്കുന്നുണ്ടെന്നു നിനക്കറിയാമോ ? എന്താ ആരെയും കാണാത്തതെന്നും ആരും എന്താ കളിയ്ക്കാൻ വരാത്തതെന്നും ഉമ്മയോട് ചോദിച്ചപ്പോൾ നമ്മുടെ രാജ്യത്ത് മുഴുവൻ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണെന്നു ഉമ്മ പറഞ്ഞപ്പോൾ , ഉമ്മാ ..എന്താണ് ലോക്കഡോൺ എന്ന് ഞാൻ ചോദിച്ചു .ആളുകൾ കൂട്ടം കൂടുന്നത് നിന്റെ സുഗമമായ സഞ്ചാരത്തിന് സഹായിക്കുമെന്നതിനാൽ 'സാമൂഹിക അകലം പാലിക്കണമെന്നും ' അതിനാൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയണമെന്നും ഉമ്മ പറഞ്ഞു തന്നു

അനിയനുമൊത്തു പാട്ടുപാടിയും വീട് വൃത്തിയാക്കിയും ചെടികൾ നനച്ചും ചിത്രം വരച്ചും ഉമ്മ നൽകുന്ന ടാസ്കുകൾ രസകരമാക്കിയും ഞങ്ങൾ സമയം ചിലവഴിക്കുകയാണ് .അതേ സമയം നീ കാരണം സ്വന്തം ജീവൻ പണയം വെച്ച് ഒരുകൂട്ടം ആളുകൾ ഉണ്ട് .ഡോറ്ക്ടർമാരും നഴ്സുമാരും പോലീസുകാരും ആരോഗ്യ പ്രവർത്തകരും ,അവർക്കൊക്കെ വേണ്ടി ഞങ്ങളിവിടെ എന്നും ദൈവത്തോട് പ്രാർത്ഥിക്കുകയാണ് .എത്രയെത്ര വിലപ്പെട്ട ജീവനുകളാണ് നീ അപഹരിച്ചത് . ജോലിക്കൊന്നും പോവാൻ കഴിയാതെ എത്ര പേരാണ് കഷ്ടപ്പെടുന്നത് എന്ന് നിനക്കറിയാമോ ? ഞങ്ങൾ മനുഷ്യർ പ്രകൃതിയോട് കാട്ടിയ ശിക്ഷയാണോ ഇത് ?? എല്ലാം കൈപ്പിടിയിൽ ഒതുക്കണം എന്ന ചിന്തയിൽ പ്രകൃതിയെയും അതിലെ മറ്റു ജീവജാലങ്ങളോടും ഞങ്ങൾ എത്ര മാത്രം അനീതിയാണ് കാട്ടിയത് എന്ന് നീ ഞങ്ങളെ ഓർമിപ്പിക്കുന്നു .നീ ഞങ്ങളെ ഒരുപാട് പാഠം പഠിപ്പിച്ചു .പണവും പദവിയും ഒന്നുമല്ല വലുതെന്നും ,സ്നേഹവും സഹകരണവുമാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും നീ ഞങ്ങളെ ഓർമിപ്പിച്ചു .അതിനു ഞങ്ങൾക്ക് നിന്നോട് നന്ദിയുണ്ട് .

പക്ഷെ ഇതു കൊണ്ടൊന്നും ഞങ്ങളെ തളർത്താനാവുമെന്നു നീ കരുതേണ്ട . പാഠം ഉൾക്കൊണ്ട് ഞങ്ങൾ ഇതിനെ അതിജീവിക്കും .മാസ്കും സാനിടൈസറും ആയുധങ്ങളാക്കി സാമൂഹിക അകലം പാലിച്ചു കൊണ്ട് ഞങ്ങൾ നിന്നെ തുരത്തിയോടിക്കും . ഞങ്ങളുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നല്ലവരായ മനുഷ്യരുമാണ് ഞങ്ങളെ നയിക്കുന്നത് ...

ഈ കാലവും കടന്നു പോവും

GOOD BYE GOOD BYE കൊറോണ

എന്ന്


സൈവ മേലേവീട്ടിൽ
2 B ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ