ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/കാര്യമറിയൂ

Schoolwiki സംരംഭത്തിൽ നിന്ന്
കാര്യമറിയൂ

ഒരു ദിവസം കുഞ്ഞാലിയും മമ്മുവും പത്രം വായിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.അതിനിടെ മമ്മു പാത്രത്തിൽ ഒരു വാർത്ത കണ്ടു .മമ്മു ആ വാർത്ത ഉറക്കെ വായിച്ചു .പോലീസ് നെ തളർത്തിയ കള്ളൻ ..ബസ്റ്റാന്റിൽ കള്ളനിറങ്ങി ..ഒരു അപാര കള്ളൻ .ആർക്കും ആ കള്ളനെ ഇതുവരെ പിടിയ്ക്കാനായിട്ടില്ല ..മമ്മു പകുതി വായിചു കുഞ്ഞാലിയോട് കാര്യം പറഞ്ഞു .കുഞ്ഞാലി ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു ..ആ കള്ളനെ ഒരിയ്ക്കലും വെറുതെ വിടരുത് ..കയ്യും കാലും ഒടിച്ചു മൂലയിലിടണം .. അതിനു ഈ കുഞ്ഞാലിയ്ക്ക് കഴിയും ..അതിനു നിനക്ക് കഴിയുമോ മമ്മു ചോദിച്ചു,വാ നോക്കാം എന്ന് പറഞ്ഞു അവർ ബൈക്കെടുത്തു ബസ്‌സ്റ്റാണ്ടിലേയ്ക്ക് വിട്ടു .അവിടെ ഒരിടത് തടിച്ച ഗുണ്ടയെ പോലെ ഒരാൾ നിന്ന് പരുങ്ങുന്നു ..മമ്മു കുഞ്ഞാലിയുടെ ചെവിയിൽ പറഞ്ഞു എനിയ്ക്കതൊന്നുന്നത് ആ നിൽക്കുന്നതാണ് കള്ളനെന്നു..കുഞ്ഞാലി പറഞ്ഞു .'സംശയമില്ല ..പിടിച്ചോടാ അവനെ .'അവൻ തന്നെയാണ് കള്ളൻ ..അടിയെടാ അവനെ ..ഡാ പോലീസിനെ തളർത്തിയ കള്ളനെ പിടിയ്ക്കാൻ വന്ന രഹസ്യപ്പോലീസാണെടാ ഞാൻ...അപ്പോൾ കുഞ്ഞാലി .ര..ര..രഹ.സ്യപ്പോലീസൊ.... മമ്മൂ.....വിട്ടോടാ.......

...
                            ഉള്ളടക്കം ....തോക്കിൽ കയറി വെടിവെയ്ക്കരുത് ...
അൻഷിദ എം.സി
4 A ജി എം എൽ പി സ്കൂൾ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ