സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുറ്റിപ്പാല നിവാസികളുടെ വിദ്യാഭ്യാസ കാര്യം അങ്ങനെ ആയിരിക്കെ ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗവും മഹത്  വ്യക്തിയുമായിരുന്ന പരേതനായ മണ്ണിങ്ങൽ കുഞ്ഞലവി സാഹിബ് എന്നവർ മൂച്ചിക്കൽ നിന്നും സ്കൂൾ കുറ്റിപ്പാലയിലേക്ക് മാറ്റേണ്ട ആവശ്യത്തിനായി കുറ്റിപ്പാല അങ്ങാടിയിൽ പള്ളിക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച നൽകി

    അന്ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇപ്പോഴത്തെ  പോലെ സ്കൂൾ നിർമ്മിച്ചു കൊടുക്കുന്നതിൽ താല്പര്യമില്ലാത്തവരായിരുന്നു അവർ ആ ഒരു സാഹചര്യത്തിലാണ് ഒരു കെട്ടിടം നിർമ്മിച് കൊണ്ട് മർഹൂം മണ്ണിങ്ങൽകുഞ്ഞലവി സാഹിബ് നാടിനു വേണ്ടി കെട്ടിടം നിർമ്മിച്ചു നൽകിയത്

    ആ മഹത് വ്യക്തിയെ സ്മരിക്കാതെ നമുക്ക് മുന്നോട്ടു പോവാൻ കഴിയില്ല തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം കേരള സംസ്ഥാനം പിറവി എടുത്തതിന് ശേഷം ആണ് ഇന്ന് കാണുന്ന ജി എം എൽ പി സ്കൂൾ കുറ്റിപ്പാല എന്ന് പേര് ആക്കി മാറ്റിയത് അങ്ങനെ മിക്ക സ്കൂളുകളിൽ നിന്നും അഞ്ചാം തരം എടുത്തു കളഞ്ഞപ്പോൾ ഇവിടുത്തെ പിന്നോക്കാവസ്ഥ പരിഗണിച്ചു കൊണ്ടാണ് അഞ്ചാം തരം അന്ന് നിലനിർത്തിയത്  തുടർന്ന് സ്കൂൾ സൗകര്യം തികയാതെ വരുകയും ആ മഹത് വ്യക്തിയുടെ മകനും പൗരപ്രമുഖനും  നല്ല മനസ്സിന് ഉടമയുമായ മണ്ണിങ്ങൽ കമ്മു സാഹിബ് സാഹിബ് ഒരു ഏക്ര 17 സെൻറ് സ്ഥലം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ സ്കൂൾ നിലകൊള്ളുന്നത്