കേരളമെന്നൊരു നാടുണ്ടേ
മലയാളികളുടെ നാടാണ്
പരസ്പരസ്നേഹമുൾക്കൊള്ളൂന്നൊരു
മലയാളികളുടെ നാട്
പച്ച കുപ്പായത്താൽ മിന്നും
നമ്മുടെ നാടിത് കേരള നാട്
അഴകിന്റെ യും ശക്തി യുടെയും
ഗുണങ്ങളിണങ്ങി ചേർന്നോരു നാട്
ഒറ്റക്കെട്ടായി നമുക്ക് നിൽക്കാം
നമ്മുടെ നാടിനെ സംരക്ഷിക്കാം
ഓരോ രോഗവും വരവേൽക്കാതെ
നമ്മുടെ നാടിനെ രക്ഷിക്കാം
കുട്ടികളോടി ചാടി നടക്കും
നമ്മുടെ സുന്ദര നാടിത്
പച്ച പന്തലണിഞ്ഞൊരു നാടിത്
കേരള മെന്നൊരു സ്വന്തം നാട്