ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഊരകം കീഴ്മുറി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണു ഊരകം ഗ്രാമപഞ്ചായത്ത്. ഊരകം വില്ലേജുപരിധിയിലുൾപ്പെടുന്ന ഊരകം ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്

വടക്ക് മൊറയൂർ, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് ഒതുക്കുങ്ങൾ, പറപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങൾ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണു വേങ്ങരയിലെ ഊരകം മല

പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല.മലബാറിന്റെ ദൃശ്യഗോപുരമാണ് ഊരകം മല.

മലമുകളിൽ അതിപുരാതനമായ 2000 വർഷത്തിലെറെ പഴക്കമുള്ള ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു . മലബാർ കലാപ കാലത്ത് പോരാളികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം മലയായിരുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി എം എൽ പി എസ്  ഊരകം കിഴുമുറി 
  • ജി  എൽ  പി എസ്  ഊരകം കിഴമുറി
  • ജി വി എച് എസ്  എസ് വേങ്ങര
  • ഗവൺമെൻറ് ഹോമിയോ ഹോസ്പിറ്റൽ
  • പോസ്റ്റ് ഓഫീസ്
  • വില്ലജ് ഓഫീസ്
  • അംഗൻവാടി

ശ്രദ്ധേയരായ വ്യക്തികൾ

  • കെ കെ പൂക്കോയ തങ്ങൾ
  • കവി വി സി ബാലകൃഷ്ണൻ
  • പി പി ജുനൈദ് ഐ എ എസ്

ആരാധനാലയങ്ങൾ

  • ജുമാ മസ്ജിദ് നെല്ലിപ്പറമ്പ്
  • ശ്രീ മഹാവിഷ്ണു ശ്രീ ധർമശാസ്താ ക്ഷേത്രം കുറ്റാളൂർ
  • ശ്രീ ശങ്കര നാരായണസ്വാമി ക്ഷേത്രം

പൊതുസ്ഥലങ്ങൾ

  • വി സി സ്മാരക ലൈബ്രറി കരിമ്പിലി
  • സബാഹ് സ്ക്വയർ

ചിത്രശാല