ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്
![](/images/thumb/5/56/19838-rose_garden.jpg/300px-19838-rose_garden.jpg)
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ നടക്കുന്നുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ വഹിക്കുന്ന പങ്ക് വലുതാണ്. സ്കൂളിൻറെ ചുറ്റുഭാഗത്തുള്ള പ്ലാസ്റ്റിക്, ചവറുകൾ പോലുള്ളവ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവർ സ്വമേധയാ അവ വൃത്തിയാക്കാറുണ്ട്. സ്കൂളിൽ പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി റോസ് ഗാർഡൻ സ്ഥാപിക്കുന്നതിൽ നേതൃത്വം വഹിച്ചത് പരിസ്ഥിതി ക്ലബ് ആയിരുന്നു. പച്ചക്കറി കൃഷി പരിപാലിക്കുന്നതും ഈ ക്ലബ്ബിലെ അംഗങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിലെ പാചകത്തിൽ ഉൾപ്പെടുത്താറുണ്ട്.സ്കൂളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചിട്ടുണ്ട്. പിറന്നാളിന് മിഠായികൾ നൽകുന്നതിന് പകരമായി പുസ്തകങ്ങൾ നൽകുന്ന ഒരു രീതിയാണ് ഇപ്പോൾ തുടരുന്നത്.