ജി.എം.എൽ.പി.എസ്കൂ മണ്ണ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
മധ്യവേനലവധി കഴിഞ്ഞ് 2025 ജൂൺ 2 തിങ്കളാഴ്ച നവാഗതരെ സ്വീകരിക്കാൻ സ്കൂൾ ഒരുങ്ങി. ഇതിന് മുന്നോടിയായി സ്കൂളും പരിസരവും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. ജൂൺ 2 രാവിലെ 10.30 ന് തന്നെ പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളെ ബലൂണും തൊപ്പിയും അണിയിച്ച് സ്കൂളിലേക്ക് വരവേറ്റു.രക്ഷിതാക്കളുടേയും കുഞ്ഞുങ്ങളുടേയും വിശിഷ്ടാതിഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പ്രവേശനോത്സവപരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക ഹാജറാബി ടീച്ചർ സ്വാഗതഭാഷണം നടത്തി. യാത്രികനും കവിയുമായ ചന്ദ്രൻ കണ്ണഞ്ചേരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡൻറ് അമീർ യു പി അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹസ്സൻ, സീനിയർ അസിസ്റ്റൻറ് മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ പ്രവേശനോത്സവത്തിന് ആശംസ നേർന്നു. സംസ്ഥാനതലത്തിൽ സർക്കാർ പ്രസിദ്ധീകരിച്ച കുരുന്നെഴുത്തിൽ ഇടം പിടിച്ച , സ്കൂളിലെ സഹ്റ ബത്തൂലിനെയും , സംസ്ഥാനതല മികവഴക് ഒന്നാം ക്ലാസ് അധ്യാപകരുടെ മികവ് പുരസ്കാരം നേടിയ ഉമ്മുൽ ഖൈർ ടീച്ചറെയും ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇനം റഹ്മാൻ മാസ്റ്റർ നന്ദി നന്ദി പറഞ്ഞു. ഇതിനു ശേഷം നവാഗതരായ കൊച്ചു കൂട്ടുകാരെ ക്ലാസിലേക്ക് ആനയിച്ചു. പ്രവേശനോത്സ ദിവസം കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു. ശേഷം പാട്ടും കഥകളുമായി കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് വരവേറ്റു. അധ്യാപകരുടെയും എം.പി.ടി.എ യുടെയും പ്രവർത്തനങ്ങൾ പ്രവേശനോത്സവ പരിപാടിയെ മികവുള്ളതാക്കി. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന ഈ വർഷത്തെ ആപ്തവാക്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ വിദ്യാലയാങ്കണത്തിലേക്ക് കടന്നു വന്നു. ഈ ഒരു സമഗ്രഗുണമേൻമാ വിദ്യാഭ്യാസ പദ്ധതി വർഷത്തെ എല്ലാ പ്രവർത്തനങ്ങളെയും വിജയത്തിളക്കത്തിലെത്തിക്കാൻ ഉള്ള ഒരു കാൽവെപ്പ് ആകട്ടെ ഈ പ്രവേശനോത്സവം...
പരിസ്ഥിതി ദിനം ( ജൂൺ 5 )
ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ഹാജറാബീ ടീച്ചർ പരിപാടി ഉത്‌ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ജഷീർ സർ, സ്റ്റാഫ് സെക്രെട്ടറി നിഷില ടീച്ചർ എന്നിവർ പ്രസംഗം നടത്തി. നാലാം ക്ലാസ് കുട്ടികൾ ഒരുക്കിയ പച്ചക്കറിത്തോട്ടം ഉത്‌ഘാടനം ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം, ക്വിസ് എന്നിവ നടത്തി.