ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/എന്റെ ഗ്രാമം
കൽപ്പാത്തി
പാലക്കാടൻ ഗ്രാമ സൻകൽപ്പങളിൽ നിന്നും തികചും വ്യത്യസ്ഥമാണ് ഈ ഗ്രാമം. നീരവധീ അഗ്രഹാരങൽ ചേർന്നതാണ് കൽപ്പാത്തീ.ഇവിടെ വാതിൽ പടികളിൽ കാൽവെക്കുബോൾ ഒരു തഞ്ചാവൂർ യാത്രയുടെ അനുപവം ഉണ്ടാവും. വേഥമന്ത്രങൾ ഉയരുന്ന ഗ്രാമവീതികൾ,ഭക്തീ നിർഭരമായ അന്തരീക്ഷമാണിവിടം എപ്പോഴും.
കൽപ്പാത്തിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. പാലക്കാടൻ ചൂരമിറങി കൽപ്പാത്തിയുടെ ഗ്രാമവീഥികളീൽ മൂളി നടക്കുന്ന പാലക്കാടൻ കാറ്റ് അവയിലൊന്നാകുബോൾ കല്പ്പാത്തിക്കൂ ഓരുപ്പാടൂ പ്രത്യെകതൾ ഉണ്ട്. പാലക്കാടൻ ചുരമിറഞി കല്പ്പാത്തിയ്യൂടേ ഗ്രാമവീത്ഥികളിൽ മൂളി നടക്കുന്ന പാലക്കാടൻ കാറ്റ് ആവയിൽ ഒന്നാകുമ്പോൾ സഹ്യന്റ . മൂർദ്ധാവിൽ നിന്നും ഒഴുകിയെത്തി കല്പ്പാത്തിയെ തരളമായി സ്പർശിച്ചുകൊണ്ട് നിളയൂം അഗ്രഹാരങളെ പൂർണ്ണതയിലേക്കെത്തിക്കുന്നു. പണ്ടു തഞ്വാവൂരിൽ നിന്നും കുടിയേറി പാർത്തവർ ഭാരതപുഴ്ക്കരികിൽ വാസമുറപ്പീച്ചപ്പോൾ അത് പാലക്കാടീന് സമ്മാനിച്ചത് 'കല്പ്പാത്തി' ഏന്ന അപൂർവ്വ അഗ്രഹാരസംഗമം ആണ്.
ശുദ്ധമായ കർണ്ണാടക സംഗ്ഗീതവും കല്ല്പാത്തിയുടെ മറ്റോരു പ്രത്യെകതയാണ്. കർണ്ണാടക സംഗിതത്തിലെ അതികായൻമാരിൽ ചിലർ കല്പ്പാത്തിയുടെ സ്വന്തമാണ്. കോവിലുകളിൽ നടക്കുന്ന ഉത്സവങൾക്ക്
എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളൽ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച രഥ്ങൾ ആണ്ഡീലോരിക്ക്ൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോൾ അത് ദ്രിശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ ഹ്യദയവീഥികളിലുടെയാണ് ദേവരഥയാത്ര. വേദമന്ത്രങളും , ശുദ്ധസംഗീതവും , അരിപ്പൊടിക്കോലങളും , പൈതൃകം ചാർത്തുന്ന കല്പ്പാത്തി ദേവ രത്ഥോത്സവം പെരുമയോടെ എന്നൂം സിന്ദൂരം ചാർത്തും........................! അതുറപ്പ്......................!
-
രഥം
രഥോത്സവം
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
കൽപ്പാത്തി അഗ്രഹാരങ്ങൾ
കൽപ്പത്തിയെ ഒരു അഗ്രഹാര ഗ്രാമം എന്ന് വേണമെങ്കിൽ പറയാം. കേരളത്തിലെ ആദ്യത്തെ കുടിയേറ്റ പൈതൃക ഗ്രാമമാണിത് .കൽപ്പാത്തിയിൽ അഞ്ച് ചെറിയ ഗ്രാമങ്ങളുണ്ട്, അവ പഴയ കൽപ്പാത്തി, പുതിയ കൽപ്പാത്തി, ചാത്തപുരം, ഗോവിന്ദരാജപുരം, മന്തക്കര എന്നിവയാണ്. ബ്രാഹ്മണർ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശമാണിത്. ഓരോ ബ്രാഹ്മണ മന്ദിരവും ചുവരുകൾ പങ്കിടുകയും അടുത്ത മന്ദിരത്തോട് ചേർന്ന് ഒരു രേഖീയ മാതൃക രൂപപ്പെടുത്തുകയും ചെയ്യുന്നു, ഓരോ മന്ദിരത്തിന്റെയും മുൻവശത്തെ മുറ്റത്ത് അരി മാവ് കോലം നമുക്ക് കാണാൻ കഴിയും.
-
അഗ്രഹാരം
കൽപ്പാത്തിപ്പുഴ
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലയിടുക്കുകളിൽ നിന്നാണ് കൽപ്പാത്തിപ്പുഴ ഉൽഭവിക്കുന്നത്. വാളയാറിന് വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികൾ (നദികൾ) ചേർന്നാണ് കൽപ്പാത്തിപ്പുഴ ഉണ്ടാവുന്നത്. മലമ്പുഴ, വാളയാർ, കോരയാറ്, വരട്ടാറ് എന്നിവയാണ് അവ. പ്രശസ്തമായ മലമ്പുഴ അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. പുഴ പാലക്കാട് പട്ടണത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കൽപ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കൽപ്പാത്തിപ്പുഴയ്ക്കു നൽകിയിരിക്കുന്നത്. പാലക്കാടിന് പടിഞ്ഞാറുള്ള പറളിയിൽ വച്ച് കൽപ്പാത്തിപ്പുഴ ഭാരതപ്പുഴയിൽ ചേരുന്നു.
കേരളത്തിന്റെ മറ്റു നദികളെപ്പോലെ കൽപ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത മണൽവാരലാണ്. ഇത് നദിയുടെ അടിത്തട്ടിൽ പല കുഴികളും നിർമ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികൾ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനൽക്കാലത്ത് ആഫ്രിക്കൻ പച്ചയും മറ്റ് പാഴ്ച്ചെടികളും കൽപ്പാത്തിപ്പുഴയെ മൂടുന്നു.
