ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എം.ആർ.എസ്. ചേലക്കര/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 10 മുതൽ 15 വരെ തീയതികളിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ വിവരം ഉൾക്കൊള്ളുന്ന ബാനർ പ്രദർശിപ്പിച്ചു. ഓഗസ്റ്റ് 10 ന് തിരശ്ശീലയിൽ 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' ചാർത്തൽ പരിപാടി നടന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഇതിൽ ഭാഗഭാക്കായി.

ഓഗസ്റ്റ്11 ന് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നടൽ നടന്നു. വിദ്യാർത്ഥികളും ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഇതിൽ പങ്കെടുത്തു.

ഓഗസ്റ്റ് 12 ന് എല്ലാ വിദ്യാർത്ഥികളും ഭരണഘടനയുടെ ആമുഖം വായിച്ചു. ഓഗസ്റ്റ് 13 ന് രാവിലെ 9.00 മണിക്ക് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി സ്കൂൾ കെട്ടിടത്തിനു മുകളിൽ ദേശീയ പതാക ഉയർത്തി. 5.00 മണിയ്ക്ക് പതാക താഴ്ത്തി. ഓഗസ്റ്റ് 14 നും ഇപ്രകാരം ചെയ്തു.

ഓഗസ്റ്റ് പതിനഞ്ചിന് രാവിലെ 9.00 മണിയ്ക്ക് ഫ്ലാഗ് പോസ്റ്റിൽ പ്രധാനാദ്ധ്യാപിക ദേശീയ പതാക ഉയർത്തി. എല്ലാ വിദ്യാർത്ഥികളും എസ് പി സി കേഡറ്റുകളും പി ടി എ ഭാരവാഹികളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും സന്നിഹിതരായിരുന്നു. പതാകാ വന്ദനം നടന്നു. പ്രധാനാദ്ധ്യാപിക സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, എസ്എച്ച് ഒ, അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. മധുരവിതരണം നടന്നു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും ജീവനക്കാരും സംഭാവന ചെയ്ത 75 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയ്ക്ക് കൈമാറുന്ന ചടങ്ങ് നടന്നു. പിടിഎ പ്രസിഡന്റിൽ നിന്നും പുസ്തകങ്ങൾ പ്രധാനാദ്ധ്യാപിക ഏറ്റുവാങ്ങി.

ദേശഭക്തി ഗാനാലാപനം, ചിത്രരചന, പോസ്റ്റർ രചന, മൂകാഭിനയം, പ്രസംഗം, ക്വിസ്, സന്ദേശയാത്ര തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു.