ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം-ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം-ജാഗ്രത

ഇന്നത്തെ ലോകത്തെ പിടിച്ചുകുലുക്കുന്ന ഏറ്റവും വിനാശകരമായ ഒന്നാണ് കൊറോണ വൈറസ് .ലോകത്തിലെ ജനങ്ങളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്ന ഒന്നുകൂടിയാണത് . ചൈനയിലാണ് ആദ്യമായി ഈ വൈറസ് രൂപപ്പെട്ടത്. ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഈ വൈറസ് പകരുമെന്ന് അരും തന്നെ കരുതിയില്ല. കൊറോണ വൈറസ് ചൈനയിലെ മിക്ക ആൾക്കാരുടെയും ജീവനെടുത്തു. ഇന്ത്യയിലും കൂടി എത്തിയപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നവർ കേരളത്തിൽ തങ്ങളുടെ വീട്ടിൽ താമസിക്കാൻ തുടങ്ങി.അവരിൽ ചിലർക്ക് രോഗം ഉള്ളതിനാൽ കേരളവും കോറോണയുടെ കീഴിലായി. കൊറോണ കേരളത്തേയും ലോകത്തേക്ക് വിഴുങ്ങുമെന്ന് തിരിച്ചറിഞ്ഞപ്പോൾ സർക്കാർ ലോക് ഡൗൺ എന്ന ആശയം ചെയ്തു. നമ്മൾ ഈ വൈറസിനെ പ്രതിരോധിച്ചാൽ ചിലപ്പോൾ നമ്മുടെ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റാം. രോഗം വരുന്നതിനേക്കാൾ നല്ലതാണ് രോഗത്തെ പ്രതിരോധിക്കുന്നത്.ഇന്ന് നമ്മൾക്ക് മനസ്സിലാക്കുന്നു ഭീതിയല്ല വേണ്ടത് 'ജാഗ്രതയാണ്. ലോക് ഡൗൺപ്രഖ്യാപിച്ചതോടെ വീട്ടിൽ തന്നെ കഴിയുകയാണിപ്പോൾ. ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാ ഷോ ഉപയോഗിച്ച് കൈ കഴുകുകയും 'സാമൂഹ്യ അകലം പാലിക്കുകയും നന്നായി വെള്ളം കുടിക്കുകയും ആഘോഷങ്ങൾ ഒക്കെ ഒഴിവാക്കുകയും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്താൽ നമുക്കീ മഹാമാരിയെ നമ്മടെ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റം. ഇതാണ് നമ്മടെ രോഗ പ്രതിരോധവും ആരോഗ്യ പ്രവർത്തകർ നിർദേശിച്ച രേഖയെ മറികടന്നാൽ നമ്മൾ നേരിടേണ്ടത് വലിയൊരു അപകടത്തെ തന്നെ ആയിരിക്കും .


സൂര്യ പി
9 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം