ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/HSS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി വിഭാഗം

1999-2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം കൊമേഴ്സ് ബാച്ചും സയൻസ് ബാച്ചും ആരംഭിച്ചു. കോട്ടക്കലിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് 4 കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്
1. നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ വിപുലമായ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

2. അസാപ്

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
3. സ്കൗട്ട് ഗൈഡ് യൂണിറ്റ്

2017 വർഷത്തിലാണ് സ്കൗട്ട് ഗൈഡ് യൂണിറ്റ് ഇവിടെ ആരംഭിച്ചത്