ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/മരണ ദൂതൻ

Schoolwiki സംരംഭത്തിൽ നിന്ന്
മരണ ദൂതൻ


ഓ ! മരണമേ , നീ ഇന്ന് പല്ലിളിക്കുന്നു
നിൻറെ രൗദ്രമാം ഭാവം പൂണ്ട്
മാനവരാശിയെ പിടിച്ചുലക്കുന്നു , വിറപ്പിക്കുന്നു
കോവിഡ് 19 എന്ന ഓമനപ്പേരിൽ
എൻ്റെ ധനത്തിനാവുന്നില്ല നിന്നെ പിടിച്ചുകെട്ടാൻ
എൻ്റെ ശക്തിക്കാവുന്നില്ല , നിന്നെ വരിഞ്ഞു മുറുക്കാൻ
നീയാണ് യഥാർത്ഥ സോഷ്യലിസ്റ്റ് , നിനക്കില്ല
പ്രസിഡന്റ് എന്നോ രാജാവെന്നോ പാമരനെന്നോ വിവേചനം
ഡോക്ടർമാരും നഴ്‌സുമാരും പാടുപെടുന്നു
നിന്റെ നീരാളിപ്പിടുത്തത്തിൽനിന്നു മാനരെ രക്ഷിക്കാൻ
സർക്കാരിന്റെ ശ്രദ്ധയും കരുതലും ഏറെ നൽകും ആശ്വാസമെങ്കിലും
ദയനീയമായി പരാജയപ്പെടുന്നു നിന്മുമ്പിലെല്ലാരും
നിനക്കാവില്ലേ അല്പം ദയ കാണിക്കാൻ
നിനക്കാവില്ലേ അല്പം സാവകാശം നല്കാൻ
വിടടുത്തരാൻ എനിക്ക് മനസ്സിലൊരുവനെയും
നിന്നഗാധമാം കൂരിരുട്ടിലേക്ക്

 

എയ്ൻജൽ ജോഷി
9 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത