ജിയുപിഎസ് മുഴക്കുന്ന് / വിദ്യാരംഗം 2022

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി... ക്ലബ്ബുകളുടെ ഉദ്ഘാടനം -----.  2022 ജൂൺ

2022- 23 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം, ജൂൺ മാസത്തിൽ നിർവഹിക്കപ്പെട്ടു.. സ്കൂൾ എസ്. ആർ .ജി യിൽ ചർച്ച ചെയ്ത് ധാരണയുണ്ടാക്കിയ പ്രവർത്തന പദ്ധതിയുടെ ഭാഗമായി, ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ തുടക്കവും ഒന്നിച്ച് നിർവഹിക്കപ്പെട്ടു.. ഈ കർമ്മം നിർവഹിക്കുവാനായി ഞങ്ങൾ ക്ഷണിച്ചു വരുത്തിയത്, ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററും, പ്രഗൽഭ ചിന്തകനും, വാഗ്മിയുമായ ശ്രീ ബാലകൃഷ്ണൻ മാസ്റ്ററെയായിരുന്നു.. അദ്ദേഹം കൃത്യസമയത്ത് എത്തിച്ചേരുകയും, ഞങ്ങളുടെ പ്രവർത്തന പദ്ധതികളുടെ ഭാഗമാവുകയും ചെയ്തു.. രസകരമായ ഗണിതക്രിയകൾ ചെയ്ത് ഗണിത ക്ലബ്ബിന്റെയും, പരീക്ഷണങ്ങൾ ചെയ്ത് ശാസ്ത്ര ക്ലബ്ബിന്റെയും, സാമൂഹ്യാംശം  നിറഞ്ഞ കഥകൾ പറഞ്ഞ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, ചെറിയ നാടൻ പാട്ടുകൾ പാടി, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവഹിച്ചു.. സ്റ്റാഫ് സെക്രട്ടറി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി  കൺവീനർ ശ്രീമതി വീണ ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു..

വളരെ രസകരമായ അവതരണമായിരുന്നു ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ നടത്തിയത്.. കുട്ടികളുടെ മനസ്സും, സാഹചര്യങ്ങളും അറിഞ്ഞ് അവർക്ക് വേണ്ടിയുള്ള ഒരു മനോഹരമായ ക്ലാസ്സ് ആയിരുന്നു അദ്ദേഹം നടത്തിയത്.. കുട്ടികൾക്കൊപ്പം അധ്യാപകരിലും, വളരെ രസകരമായ അനുഭവങ്ങൾ പ്രദാനം ചെയ്യുവാൻ അദ്ദേഹത്തിൻറെ ക്ലാസുകൾക്ക് സാധിച്ചു.. കുട്ടികൾ തയ്യാറാക്കിയ വിവിധ പതിപ്പുകളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.. കൂടാതെ സ്കൂൾ ലൈബ്രറിയിലേക്ക് വളരെ മനോഹരവും, വിലപിടിച്ചതുമായ 5 പുസ്തകങ്ങൾ അദ്ദേഹം സംഭാവന ചെയ്തു.. അദ്ദേഹത്തിൻറെ നന്മ മനസ്സിന് മുന്നിൽ ആദരവ് അർപ്പിക്കുന്നു.. കുട്ടികൾക്കും അധ്യാപകർക്കും വരും അധ്യയന ദിവസങ്ങളിൽ, ഒത്തിരി കാര്യങ്ങൾ സ്കൂളിന് വേണ്ടി ചെയ്യാനുണ്ടാകും എന്നൊരു സന്ദേശം പകരുവാൻ പ്രസ്തുത ക്ലാസ്സിന് സാധിച്ചു.. അദ്ദേഹത്തെ ഈ ചടങ്ങിൽ കൊണ്ടുവന്ന് ധന്യമായ ഒരു അവസരം ഈ വിദ്യാലയത്തിൽ സൃഷ്ടിക്കുന്നതിൽ വിദ്യാരംഗം കലാസാഹിത്യവേദി  കൺവീനർ ശ്രീമതി. വീണ ടീച്ചർക്കും, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രദീപ് മാസ്റ്റർക്കും കഴിഞ്ഞു എന്നതിൽ തർക്കമില്ല..

        ശ്രീ ബാലകൃഷ്ണൻ മാസ്റ്ററുടെ പ്രഭാഷണങ്ങളിൽ നിന്ന് ഉൾക്കൊണ്ട സന്ദേശം, തുടർ ദിവസങ്ങളിൽ ഞങ്ങൾ, വിവിധ ദിനാചരണങ്ങളിലൂടെ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നു..