ജിയുപിഎസ് മടിക്കൈ ആലംപാടി/അക്ഷരവൃക്ഷം/ കൂട്ട്
കൂട്ട്
" നമ്മളെപ്പോലെയുള്ള പാവങ്ങൾക്ക് ഇവരുടെ കൊള്ളപ്പലിശക്കാരെ പോലെയുള്ള പെരുമാറ്റം ശരിയാവില്ല മോളെ, മോള് ജില്ലാ ആശുപത്രിയിലേക്ക് ചെല്ല്. അവിടെ ആകുമ്പോൾ നല്ല ചികിത്സയാണ്. ചെലവുമില്ല". ഇത് കേട്ട ഉടനെ സുമതി കുഞ്ഞിനെ മാറോടണച്ച് സാരിത്തുമ്പ് കുഞ്ഞിന്റെ തലയിലൂടെ മൂടി അടുത്തുകണ്ട റിക്ഷയിൽ ഓടിക്കയറി, ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു ജില്ലാശുപത്രി. ഒ പി ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണ്. അവൾ ഓടിച്ചെന്ന് ഒ പി ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന നേഴ്സിനോട് പറഞ്ഞു:" കുട്ടിക്ക് തീരെ സുഖമില്ല നല്ല പനിയുണ്ട് ഡോക്ടറെ ഒന്ന് വേഗം കാണാൻ പറ്റുമോ? " "ഓ അതിനെന്താ " അവർ അടുത്തു കണ്ട നേഴ്സിനോട് പറഞ്ഞു സുമതിയും കുഞ്ഞിനെയും ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചു. വളരെ വേഗത്തിൽ ചികിത്സയും മരുന്നും ലഭ്യമാക്കി. തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും മഴ തോർന്നിരുന്നു. നീണ്ട ഒരു കയ്യടി അവളെ സ്വപ്നത്തിൽ നിന്ന് ഉണർത്തി. സർക്കാർ ആശുപത്രി സർക്കാർ ആശുപത്രിയിൽ പുതുതായി ജോലിയിൽ പ്രവേശിച്ച യുവ ഡോക്ടർക്ക് നാട്ടുകാർ നൽകിയ സ്വീകരണത്തിൽ ആയിരുന്നു അവളപ്പോൾ. തൊട്ടടുത്തിരിക്കുന്ന സ്ത്രീ മറ്റു നാട്ടുകാരി ആണെന്ന് തോന്നുന്നു, അവളോട് പറഞ്ഞു: ആ കുട്ടിയുടെ അമ്മ പുണ്യം ചെയ്തവളാ. അവരെ നിങ്ങൾക്കറിയുമോ? കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അഭിമാനത്തോടെ പറഞ്ഞു. അത്... എന്റെ മകളാണ്.. !!!
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ