ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/ ബ്രേക്ക്‌ ദ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദ ചെയിൻ

മാർച്ച് 23 ലോക് ഡൗൺ കാലം. അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് വീടും പരിസരവും വൃത്തിയാക്കുന്നതിൽ ഏർപ്പെട്ടിരുന്നു. കൂടാതെ ചില സമയങ്ങളിൽ ഞാനും ചേച്ചിയും പുസ്തകങ്ങൾ വായിക്കാറുണ്ട്. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന് മുൻപ് അച്ഛൻ ഉച്ചത്തിൽ" ബ്രേക്ക് ദ ചെയിൻ "എന്ന് പറഞ്ഞു. ഇത് കേട്ട് ഞാനും ചേച്ചിയും അമ്പരപ്പോടെ അച്ഛനെ നോക്കി. ഞാൻ അച്ഛനോട് ചോദിച്ചു "എന്താണച്ഛാ ബ്രേക്ക് ദ ചെയിൻ എന്ന് പറഞ്ഞാൽ?"അപ്പോൾ അച്ഛൻ പറഞ്ഞു "നമ്മുടെ കൊച്ചു കേരളത്തിലെ ജനങ്ങളെയും ലോകത്തിലെ ജനങ്ങളെയും മരണത്തിലേക്ക് എത്തിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള ഒരു പ്രക്രിയ ആണ് "ബ്രേക്ക് ദ ചെയിൻ ".പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ എല്ലാവരും ഈ പ്രക്രിയ തുടർന്നു പോയി. ഒരു ദിവസം ഉച്ചക്ക് ഭക്ഷണത്തിന് കോഴിക്കറിയും മീൻ വറുത്തതും സാമ്പാറും ഉണ്ടാക്കി ഭക്ഷണം കഴിക്കുന്നതിനായി അമ്മവിളിച്ചപ്പോൾ ഞാനും ചേച്ചിയും അടുക്കളയിലേക്ക് ഓടിപ്പോയി. അപ്പോഴും അച്ഛൻ വരാന്തയിൽ നിന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു "ബ്രേക്ക് ദി ചെയിൻ".

അഷിത.കെ
4എ ജിഎൽപിഎസ് പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ