ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറി

ഒത്തിരി വൈകി ഉണർന്നു പത്രം നോക്കിയപ്പോൾ സന്തോഷം തോന്നി. കാസർഗോഡ് കുറേ പേർക്ക് രോഗം മാറ്റി പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ രോഗം കൂടുകയാണ്. ലൂഡോകളി ക്കുമ്പോൾ പോലീസ് വണ്ടി വീടിനു മുന്നിലൂടെ പോയി. ഞാൻ അമ്മയോട് ചോദിച്ചു എന്തിനാണ് പോലീസ് വരുന്നതെന്ന് 'ആളുകൾ കൂട്ടംകൂടുന്നത് നോക്കാനാണെന്ന് അമ്മ പറഞ്ഞു. ഞാനും ചേച്ചിയും റിച്ചുവും മഞ്ചാടിയും ഗോട്ടിയും കൊണ്ട് പാചകം കളിച്ചു. നല്ല രസമുണ്ടായിരുന്നു. ആ സമയം എന്റെ കണ്ണിന് എന്തോ പറ്റി. എനിക്ക് പേടിയായി. കൊറോണ ആയതു കൊണ്ട് ആശുപത്രിയിൽ പോകാൻ കഴിയില്ല. അമ്മ മുഖം കഴുകി തന്നു. എ ന്നിട്ടും പോയില്ല. മുടി മുറിക്കാത്തതു കൊണ്ട് ചൂട് സഹിക്കാൻ കഴിയുന്നില്ല. കുളിച്ചപ്പോൾ കണ്ണിന് കുറച്ച് ശരിയായി 'പേടി കുറഞ്ഞു.ടി.വി.യിൽ ചികിത്സ കിട്ടാതെ മരിക്കുന്നുവെന്ന് കണ്ടു. എനിക്കൊന്നും മനസിലായില്ല. അച്ഛൻ പറഞ്ഞു അതിർത്തി അടച്ചതു കാരണം മംഗലാപുരം പോവാൻ കഴിയില്ല. സന്ധ്യയായി ' നാമം ചൊല്ലി. കുറച്ചു സമയം സിനിമ കണ്ടു. ചക്ക ഉപ്പേരി കഴിച്ചു.


അശ്വിൻ രാജ് കെ
2 C ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം