ഒത്തൊരുമ

ഒരു ഗ്രാമത്തിൽ പത്തു മുത്തശ്ശൻ മാർ ഉണ്ടായിരുന്നു. അവരെല്ലാവരും പണ്ഡിതൻ മാർ ആയിരുന്നു. കൊറോണ കാലം വന്നെത്തിയതോടെ ഗ്രാമവാസികൾ അശ്രധരായി മാറി. ഗ്രാമത്തിലെ ജനങ്ങൾ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കില്ല, കടകൾ കൃത്യസമയത്തു തുറക്കില്ല എന്നി നിയമങ്ങൾ പാലിക്കാതായി. പക്ഷെ മുത്തശ്ശന്മാർ മാത്രം ഈ നിയമങ്ങൾ പാലിക്കും. അവർക്ക് ജനങ്ങൾ നിയമം പാലിക്കാത്തതുകൊണ്ട് വലിയ സങ്കടം ആയി. അവർ ഗ്രാമത്തിൽ ഒരു യോഗം ചേർന്ന് ജനങ്ങളോട് നിയമങ്ങൾ പാലിക്കേണ്ട ആവിശ്യകത പറഞ്ഞു ബോധ്യമാക്കി. ജനങ്ങൾ അത് അനുസരിച്ചപ്പോൾ ആ ഗ്രാമം ശുചിത്വവും കൊറോണ രഹിതവുമായ ഒരു സുന്ദര ഗ്രാമമായി മാറി. -അമർനാഥ്. എ.


അമർനാഥ് . എ
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ