ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
(ജിഎച്ച്.എസ്സ്.പറവൂർ/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എന്റെ നാട്

പറവൂർ

പറവൂർ ഗ്രാമത്തിലെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നെൽപ്പാടമാണ് കുറുകപ്പാടം.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറവൂർ.പനവേൽ-കന്യാകുമാരി നാഷണൽ ഹൈവേയിൽ ആലപ്പുഴ പട്ടണത്തിൽ നിന്ന് 7കി.മി തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.വടക്ക് ആലപ്പുഴ മുനിസിപ്പാലിറ്റിയും തെക്ക് പുന്നപ്ര തെക്ക് പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൂക്കൈതയാറും അതിർത്തി പങ്കിടുന്നു.മനോഹരവും ഹരിതവും ആണ് എന്റെ നാട്. പച്ചവിരിച്ചനെൽവയലുകളും ജലസമൃദ്ധിയാൽ നിറഞ്ഞ തോടുകളും ആറുകളും എന്റെ നാടിനെ സുന്ദരമാക്കുന്നു. വയലാറിന്റെ കവിതകൾ നദിയുടെ നാദംപോലെ നാടിന്റെഹൃദയത്തിൽ ഒരായിരം പൂക്കൾ വിതറിയിരിക്കുന്നു.



ആലപ്പുഴ ബീച്ചിന്റെ തുടർച്ചയാണ് പറവൂരിലെ ബീച്ചുകൾ.  ഗ്രാമത്തിന് ഏകദേശം മൂന്നു കിലോമീറ്ററോളം കടൽത്തീരമുണ്ട്.വിശാലവും മണൽ നിറഞ്ഞതുമായ ബീച്ചുകൾ ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ സൂര്യാസ്തമയവും മുടിയിഴകളെ തഴുകി കടന്നുപോകുന്ന കടൽക്കാറ്റും കടൽത്തീരത്തിന്റെ മാറ്റ് കൂട്ടുന്നു. ആലപ്പുഴയുടെ മൽസ്യബന്ധന കേന്ദ്രമാണ് പറവൂർ.ഇവിടത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരാണ്.



പൊതുസ്ഥാപനങ്ങൾ

പറവൂർ പബ്ലിക് ലൈബ്രറി

ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ പറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പറവൂർ പബ്ലിക് ലൈബ്രറി .ലൈബ്രറികൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് പബ്ലിക് ലൈബ്രറികൾ . കുട്ടികളിൽ ആദ്യകാല സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി പബ്ലിക് ലൈബ്രറികൾ പ്രീ സ്കൂൾ സ്റ്റോറി ടൈമ്സ് പോലുള്ള സൗജന്യ സേവനങ്ങളും നൽകുന്നു വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അവർ ശാന്തമായ പഠനവും പഠനമേഖലകളും നൽകുകയും യുവാക്കളും മുതിർന്നവരും സാഹിത്യത്തെ വിലമതിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബുക്ക് ക്ലബുകളുടെ രൂപീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .


മാതൃഭൂമി പ്രിന്റിങ് യൂണിറ്റ്

മാതൃഭൂമി ആലപ്പുഴ  പ്രിന്റിങ് യൂണിറ്റ്  പനവേൽ -കന്യാകുമാരി നാഷണൽ ഹൈവേയ്ക്ക് സമീപം തൂക്കുകുളത്ത് സ്ഥിതി ചെയ്യുന്ന 



ആരാധനാലയങ്ങൾ

IMS, Dhyanabhavan,Alappuzha
IMS, Dhyanabhavan,Alappuzha

IMS ധ്യാനഭവൻ ,ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ധ്യാനകേന്ദ്രമാണ് ഐ എം എസ് ധ്യാനഭവൻ. ഇന്ത്യൻ മിഷനറി സൊസൈറ്റി സഭ നടത്തുന്ന ഒരു കരിസ്മാറ്റിക് റിട്രീറ്റ് സെന്ററാണ് ഐ എം എസ് ധ്യാനഭവൻ . ഐ എം എസ് റിട്രീറ്റ് സെന്റർ വർഷം മുഴുവനും പതിവ് റിട്രീറ്റുകൾ നടത്തുന്നു .

കേരളത്തിലെ പ്രകൃതിരമണീയമായ ആലപ്പുഴ ജില്ലയിലെ പുന്നപ വയലാറിലെ മണൽത്തരികൾ ദൈവവചനത്തിന്റെ അമൃതിനാൽ നനവുള്ളതും ക്രിസ്തുവിന്റെ രക്തത്തിൽ കഴുകപ്പെടാനും കാത്തിരുന്നു . 1966 ൽ ഇന്ത്യൻ മിഷിനറി സൊസൈറ്റി അല്ലെങ്കിൽ ഐ എം എസ് ,പുന്നപ്രയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഭൂമിയെ തന്നെ അവന്റെ സേവനത്തിനായി വിളികൾ നൽകുന്ന ഒന്നാക്കി മാറ്റാൻ കർത്താവിന്റെ പദ്ധതിയിൽ ആഹ്വാനം ചെയ്തു.

ചരിത്രസ്മാരകങ്ങൾ

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം

ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1941 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

പ്രമുഖ വ്യക്തികൾ

വി എസ്  അച്യുതാനന്ദൻ

കേരളത്തിന്റെ മുൻ  മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ശ്രീ വി എസ് അച്യുതാനന്ദന്റെ വസതി സ്ഥിതി ചെയ്യുന്നത് പറവൂർ ഗ്രാമത്തിലാണ്