ജിഎച്ച്എസ്എസ് ചിറ്റൂർ/ എടിഎൽ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേന്ദ്രസർക്കാർ നീതി ആയോഗിന്റെ വിദ്യാർത്ഥികളിൽ ശാസ്‍ത്ര, സാങ്കേതിക അഭിരുചി പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയാണ് അടൽ ടിങ്കറിങ് ലാബ് (ATL). 20 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ലാബ്, പരിശീലന ക്ലാസുകൾ, എൿസ്പോ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ആറാം ക്ലാസ് മുതലുള്ള കുട്ടികളെ പ്രത്യേക അഭിരുചി പരീക്ഷ നടത്തി തിരഞ്ഞെടുക്കും. തുടർന്ന് ആഴ്‍ചയിൽ രണ്ട് ദിവസം പരിശീലനം നൽകും. പി.കെ. ബിജു എംപിയാണ് വിദ്യാലയത്തിലെ എടിഎൽ ഉദ്ഘാടനം ചെയ്‍തത്. സമീപത്തെ സ്‍കൂളിലെ പ്രൈമറി വിദ്യാർത്ഥികൾക്ക് വർഷത്തിൽ എടിഎൽ അഭിരുചി പരിശീലനങ്ങൾ നടത്താറുണ്ട്.

പ്രൈമറി വിദ്യാർത്ഥികൾക്കുള്ള എടിഎൽ ശിൽപശാല