ജിഎച്ച്എസ്എസ് ചിറ്റൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
scout camp

31. 1. 1953 ആണ് സ്കൗട്ട് നമ്മുടെ സ്കൂളിൽ ആരംഭിക്കുന്നത് . നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട് സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട് 10 വയസ്സ് കഴിഞ്ഞാൽ ഒരു കുട്ടിക്ക് സ്കൗട്ട്ൽ ചേരാം ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം. നമ്മുടെ സ്കൂളിലെ മിടുക്കരായ വിദ്യാർഥികൾ സ്കൂളിൻറെ നാനാവിധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട് പ്രകൃതി സ്നേഹവും മനുഷ്യസ്നേഹവും പ്രചരിപ്പിക്കാനുള്ള അവസരങ്ങൾ അവർ ഉപയോഗിക്കാറുണ്ട് സ്കൂളിന് ഹരിതാഭമാക്കാൻ അവർ സ്കൂളിൻറെ വിവിധ ഭാഗങ്ങളിൽ ധാരാളം ചെടികളും ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നത് അതിനെ പരിപാലനവും നടത്തിവരുന്നു. സ്കൗട്ട് ക്യാമ്പ് ചിറ്റൂർ സബ് ജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും ആയി സ്കൂളിൽ വച്ച് അവർ കോഡിനേറ്റ് ചെയ്തു വിജയിപ്പിച്ചു. സ്വച്ഛ ഭാരത് അത് എന്ന പരിപാടിയുമായി ബന്ധപ്പെട്ട്  ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും സ്കൂളും പരിസരവും  പ്ലാസ്റ്റിക് വിമുക്തം ആക്കി വൃത്തിയാക്കുകയും ചെയ്തു