ജിഎച്ച്എസ്എസ് ചിറ്റൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ സ്കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്. ഓരോ ക്ലാസ്സിൽ നിന്നും ഒരു ലീഡറിനെ തെരഞ്ഞെടുക്കുകയും സ്കൂൾ തലത്തിൽ ഒരു കോ-ഓഡിനേറ്ററെയും അസിസ്റ്റന്റ് കോ ഓഡിനേറ്ററെയും തെരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തിൽ മാസം തോറും ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. സാഹിത്യകാരമാരുടെയും മറ്റും അനുസ്മരണകൾ അതിന്റേതായ പ്രാധാന്യത്തോടെ ആചരിക്കുകയും സ്കൂൾ തലത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. കൈയെഴുത്ത് മത്സരം, ഉപന്യാസരചന, കാവ്യാലാപനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച് കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകാറുണ്ട്. വായനാ ദിന വാരാചരണവും അതിന്റേതായ പ്രാധാന്യത്തോടെ സംഘടിപ്പിക്കാറുണ്ട്.