ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ/എന്റെ ഗ്രാമം
കല്ലുവയൽ

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ പുൽപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലുവയൽ.

പെരിക്കല്ലൂർ സുൽത്താൻബത്തേരി പാതയോട് ചേർന്നാണ് കല്ലുവയൽ ഗ്രാമം കല്ലുവയിൽ ഭാഗത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് പുൽപ്പള്ളി എന്ന പ്രസിദ്ധമായ പ്രദേശം.
ഭൂമിശാസ്ത്രം
കാലത്തിൻ്റ കാലൊച്ചയിൽ ശ്രീനാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേർത്തകർമ്മ ധീരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ സി കെ രാഘവൻ ആണ് ജയശ്രീ എന്ന സരസ്വതി മന്ദിരത്തിന് 1976 തുടക്കം കുറിച്ചത്.
5 സെൻ്റ് തനി വനം...40 ഇൽ അധികം ഫലവൃക്ഷങ്ങൾ അനേകം ഇനം ഔഷധ ചെടികൾ 43 ഇനങ്ങളിലായി നൂറിലധികം മുളകൂട്ടങ്ങൾ ഹരിതകാന്തി പൊഴിക്കുന്ന ഈ വൃക്ഷ സസ്വോദ്യാനം .രണ്ടു പതിറ്റാണ്ടിലധികം നടന്നുവരുന്ന ഹരിതവൽക്കരണം ആണ് സ്കൂളിൻ്റെ ഏറ്റവും വലിയ ആകർഷണം.ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റവും ഒടുവിൽ വിദ്യാലയത്തെ വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി കവയത്രി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിനും അർഹമാക്കി. വയനാട്ടിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ളതാണ് സുഗതകുമാരി സ്മാരക പുരസ്കാരം.വിശ്വവിഖ്യാത പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനം നായകനുമായിരുന്ന സുന്ദർലാൽ ബഹുഗുണയും ഭാര്യ വിമല ബഹുഗുണയും 2002ൽ നടത്തിയ സന്ദർശനമാണ് വിദ്യാലയത്തിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്ക് ഉത്തേജനമായത്. പരിസ്ഥിതി ക്ലബ്ബ്, ഫോറസ്റ്റ് ക്ലബ്ബ്, ഹരിത സേന, നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിലാണ് വിദ്യാലയ വളപ്പിൽ തൈ നടീലും പരിപാലനവും. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമായി തോൾ ചേരുന്നുമുണ്ട്. സാമൂഹിക വനവൽക്കരണ വിഭാഗവുമായി സഹകരിച്ചാണ് 5 സെൻറ് ഭൂമി കാടാക്കി മാറ്റിയത്. വിവിധയിനം പക്ഷികളുടെയും പറവകളുടെയും ആവാസ കേന്ദ്രവുമാണ് ജയശ്രീ സ്കൂളിലെ സസ്യോദ്യാനം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- അക്ഷയ കേന്ദ്രം
ആരാധനാലയങ്ങൾ
- ചീയമ്പം പള്ളി
- സീതാദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്
- സി കെ ആർ.എം.സി.ടി ട്രെയിനിങ് കോളേജ്
- എസ്.എൻ.എൽ.പി സ്കൂൾ കല്ലുവയൽ