ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി/അക്ഷരവൃക്ഷം/സ്കൂൾ
സ്കൂൾ
സ്കൂൾ നമ്മുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരിടം അതാണ് നമ്മുടെ വിദ്യാലയം. കരഞ്ഞും ശാഠ്യം പിടിച്ചും എല്ലാം ആണ് ആദ്യമായി നാം വിദ്യാലയത്തിന്റെ പടികൾ കയറിയത് .അതെ വിദ്യാലയത്തിൽ നിന്ന് നാം പടിയിറങ്ങുന്നതോ...നിറകണ്ണുകളോടെ.... ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മറക്കാനാവാത്ത ചില മുഹൂർത്തങ്ങൾ സമ്മാനിച്ച ഒരിടം അതാണ് നമ്മുടെ വിദ്യാലയം . അറിവിനൊപ്പം ഒരിക്കലും അറ്റുപോകാത്ത സുഹൃത് ബന്ധങ്ങളും നമുക്ക് സമ്മാനിച്ച ഈ വിദ്യാലയം എന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും. ഒരു വ്യക്തിയുടെ ജീവിതത്തിൽ അവൻ /അവൾ ഏറെ സന്തോഷിക്കുന്ന സമയം എന്ന് പറയുന്നത് തങ്ങളുടെ ബാല്യമാണ്. ആ സമയം നാം ഓരോരുത്തരും ചിലവഴിക്കുന്നത് ഈ വിദ്യാലയത്തിലാണ്. ഓരോ വിദ്യാലയവും നമുക്ക് പകർന്നു നൽകുന്നത് ഒരുപിടി നിറമുള്ള ഓർമകളാണ്. ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിൽ നന്മയുടെ വിത്തുകൾ പാകി അവരെ കൈപിടിച്ചുയർത്തുന്ന അധ്യാപകരുണ്ട് നമ്മുടെ വിദ്യാലയത്തിൽ. നമ്മുടെ അച്ഛനെയും അമ്മയെയും പോലെ നമ്മളെ സ്നേഹിച്ചും വേണ്ടപ്പോൾ ശാസിച്ചും അവർ നമുക്ക് അറിവ് പകർന്നു തരുന്നു. അധ്യാപകരുടെ കൈയ്യിൽ നിന്ന് ഒരു ചെറിയ അടിയെങ്കിലും മേടിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ആദ്യം നമുക്ക് ഒരുപാട് ദേഷ്യവും സങ്കടവും തോന്നിയേക്കാം എങ്കിലും വളർന്നു കഴിയുമ്പോൾ അത് മധുരമുള്ള ഒരു രസകരമായ ഓർമയായി നമുക്ക് തോന്നും. കൊല്ലപ്പരീക്ഷ കഴിയാനും സ്കൂൾ വേഗം ഒന്ന് അടക്കാനും, ഒരു അവധി കിട്ടാനും ഒക്കെ പ്രാർത്ഥിക്കാത്ത വിദ്യാർത്ഥികളുണ്ടാവില്ല. 2 മാസത്തെ അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നത് മറക്കാനാവാത്ത ഒരു സമയമാണ് അല്ലേ... !. പുതിയ കുട, പുസ്തകങ്ങൾ, പുതിയ ക്ലാസ്സ്,..... എല്ലാം മറക്കാനാവാത്ത ഒരു ഓർമയാണ്. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ മുതൽ നല്ല മഴയാണ്. ആ മഴയത്തു കൂട്ടുകാർക്കൊപ്പം കുടയും ചൂടി അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ചു കളിക്കുന്നത് മറക്കാനാവാത്ത ഓർമകളാണ്. സ്കൂളിൽ നിന്ന് പടിയിറങ്ങുബോൾ കണ്ണ് നിറയാത്തവരായി ആരുമുണ്ടാകില്ല. ഉച്ചക്ക് എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഓരോന്നും പങ്കുവക്കുന്നതും എല്ലാം ഒരു സന്തോഷമാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് നമുക്കോരോരുത്തർക്കും ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടാകും
സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാരേം ടെൻഷൻ ആക്കിയിരുന്നു ഒരു പ്രധാന കക്ഷിയുണ്ട്.... "പരീക്ഷ ". എക്സാം ഹാൾ എന്നും നമുക്കൊരു പേടിസ്വപ്നം ആണല്ലേ. ചോദ്യ പേപ്പർ കിട്ടുമ്പോ മുതൽ തുടങ്ങും കുട്ടുകാരോടുള്ള സ്നേഹം.... അത്രേം നാൾ മിണ്ടാതിരിക്കുന്നവർ പോലും എക്സാം ഹാളിൽ വച്ചു മിണ്ടും ഇങ്ങനെ കുറെ ഏറെ അത്ഭുതങ്ങൾ അവിടെ സംഭവിക്കും. ടീച്ചർ കൈയ്യോടെ പിടിച്ചെന്നും വരാം. കോപ്പി പേപ്പർ എക്സമിനു കൊണ്ടുപോകുന്ന വിരുതന്മാരുമുണ്ട്. ചിലർ ആ പേപ്പർ തന്നെ ഉത്തരക്കടലാസിന്റെ കൂടെ കെട്ടിവച്ചു പിടിയിലായിട്ടുമുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ