ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/ കൊറോണവിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിശേഷങ്ങൾ
      അവധിക്കാലമായതിനാൽ ഞാനും അനിയനും വീട്ടുമുറ്റവും പരിസരവും വൃത്തിയാക്കാറുണ്ട്.അച്ഛനും ഒപ്പം ഉണ്ടാവും. ചപ്പുചവറുകൾ ഒക്കെ അടിച്ചുവാരി തീയിടും. പ്ലാസ്റ്റിക്കും മറ്റും ഒക്കെ എടുത്ത് പഴയ ചാക്കിൽ ശേഖരിച്ച് വെയ്ക്കും. പറമ്പത്ത് ഞങ്ങൾ ചെറിയൊരു പച്ചക്കറിത്തോട്ടം ഒരുക്കി. വെണ്ടയും പയറും ചീരയും തക്കാളിയും ഒക്കെ നട്ടു. ഞാനും അനിയനും ആണ് വെളളം നനയ്ക്കാറ്. 
       കൊറോണ ആയതിനാൽ ഞങ്ങൾ ഇടയ്ക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകും. അച്ഛനും അമ്മയ്ക്കും അവധി ആയതിനാൽ വീടും പരിസരവും ഒക്കെ എന്നും വൃത്തിയാക്കി വെക്കുന്നു. വൈകുന്നേരങ്ങളിൽ ഞാനും അച്ഛനും ഷട്ടിൽബാറ്റ് കളിക്കും. ഏണിയും പാമ്പും, ലൂഡോയും ഒക്കെ കളിക്കാറുണ്ട്.
        രണ്ടുനേരവും കുളിച്ച് ഞങ്ങൾ വ്യക്തിശുചിത്വം പാലിക്കുന്നു.
ആദ്യ പി
3 സി ചെറുമാവിലായി യു.പി.എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ