ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

നടത്തം,കളി മുതലായ വ്യായാമങ്ങളിൽ നിത്യവും ഏർപ്പെടുക,ശരീരം വൃത്തിയായി സൂക്ഷിക്കുക,വ്യക്തിശുചിത്വം പാലിക്കുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,സാമൂഹ്യശുചിത്വത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പാലിക്കുക,കീടനാശിനികൾ കലരാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുക,ശുദ്ധജലം കുടിക്കുക,ആഹാരത്തിൽ ഇലക്കറികൾ,പച്ചക്കറികൾ,കിഴങ്ങുവർഗ്ഗങ്ങൾ,പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക, കൃത്യസമയത്തുറങ്ങുകയും ഉണരുകയും ചെയ്യുക, പ്രമേഹരോഗം,പൊണ്ണത്തടി, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കത്തക്കവിധം ജീവിതശൈലി മാറ്റുക,വെറുതെയിരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുരയായി മാറുമെന്ന് മനസ്സിലാക്കുകയും സമയം പാഴാക്കാതിരിക്കുകയും ചെയ്യുക,ശുദ്ധവായു ലഭിക്കുന്നതിനായി ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുക,കേക്ക്,ചോക്ലേറ്റ്,ഐസ്ക്രീം എന്നിവ കൂടുതലായി കഴിക്കാതിരിക്കുക,വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം തന്നെ കഴിക്കുക-ഇവയെല്ലാം ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്.

ശരിയായ വ്യായാമം,ശരിയായ അളവിലുളള പോഷകഘടകങ്ങൾ, ,ശരിയായ ഭക്ഷണരീതി,ശരിയായ ജീവിതശൈലി-ഈ കാര്യങ്ങളെല്ലാം നമ്മൾ പാലിക്കുകയാണെന്കിൽ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി നമുക്കുണ്ടാകും.

ദേവ്ന ബൈജു
3 സി ചെറുമാവിലായി യു.പി.എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം