ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/വ്യക്തിപരം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിപരം ശുചിത്വം

എല്ലാവർക്കും വേണ്ടതാണ് വ്യക്തി ശുചിത്വം. അത് എല്ലാവരുംപാലിച്ചിരിക്കണം. വ്യക്തി ശുചിത്വം എന്ന് പറഞ്ഞാൽ പല്ലുതേക്കൽ, കുളിക്കൽ, കൈകഴുകൽ എന്നിങ്ങനെ ധാരാളമുണ്ട്. ഇപ്പോൾ നമ്മുടെ ലോകത്തു പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്നു പേരുള്ള മഹാമാരിയെ 20 സെക്കൻഡ് കൈകൾ കഴുകുന്നതിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. വ്യക്തി ശുചിത്വം മാത്രമല്ല പരിസരശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് ഏതു വൈറസിനെയും ഒരു പരിധിവരെ തുരത്താൻ കഴിയും. കൈകൾ കഴുകുക, അകലം പാലിക്കുക, ശുചിത്വം പാലിക്കുക, മാസ്ക് ധരിക്കുക ഇതെല്ലാം കൊറോണാ വൈറസിനെ തുരത്താനുള്ള ഏതാനും ചില മാർഗങ്ങളാണ്. നാം എവിടെയെങ്കിലും പോയാൽ വന്ന ഉടൻ കൈകളും കാലുകളും പിന്നെ മുഖവും കഴുകണം. അതിനുശേഷം കുളിക്കണം. എന്നിട്ട് മാത്രമേ ഭക്ഷണം കഴിക്കൽ ഉൾപ്പെടെ മറ്റു കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ. എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ കഴുകണം. എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക.

റിസ്ന ഫാത്തിമ
3 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം