ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ കാലത്തെ പാചകം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലത്തെ പാചകം

എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമായിരുന്നു അന്ന്. കൊറോണയുടെ മൂകത കാരണം റോഡിലെങ്ങും ഒറ്റ വാഹനം പോലുമില്ല. ടി.വി യിലാണോ നൊ സിഗ്നൽ .ഇനി ഫോൺ കൈ കൊണ്ട് തൊടാൻ പോലും അമ്മ സമ്മതിക്കില്ല പിന്നെ എന്തു ചെയ്യും? ഉച്ചവരെ മുറ്റമടിയും പാള വലിയും പൂച്ചയെ പിടിക്കലും അങ്ങനെ സമയം തള്ളി നീക്കി. ഉച്ച കഴിഞ്ഞപ്പോൾ തന്നെ ബോറടിച്ചു തുടങ്ങി. ഉച്ചയ്ക്ക് മീനൊന്നുമില്ലാതെ തന്നെ ചോറുണ്ണാൻ തന്നെ 2 മണിക്കൂറെടുത്തു മൊത്തം തിന്നതുമില്ല, വിശന്നിട്ടു വയ്യ .അമ്മയും അച്ഛനും എല്ലാവരും ഉറങ്ങി, ഞാനും അനിയത്തിയും ഉറങ്ങിയിട്ടില്ല, ഞങ്ങൾക്ക് ഒരു ബുദ്ധി തോന്നി. അച്ഛന്റെയും എന്റെയും ഷർട്ട് എടുത്തു, പഴയ 2 ലുങ്കിയും. ഒരു ലുങ്കി പകുതി മുറിച്ച് അനിയത്തിക്ക് ഉടുപ്പിച്ചു, എന്റെ ഷർട്ടും.എന്നിട്ട് മുറുക്കി ഉടുത്തു. ഞാനും ലുങ്കിയും ഷർട്ടും ഉടുത്തു, പിന്നെ 2 കയിലെടുത്ത് ഒരു മാസ്എൻട്രി. എന്നിട്ട് പാചകം തുടങ്ങി. ഉള്ളി മുറിച്ചിട്ട് ചട്ടിയിൽ എണ്ണയിലിട്ട് വഴറ്റി, മുളക് പൊടി ഇട്ട് നന്നായി ഇളക്കി. തുടർന്ന് ഇളക്കാൻ അനിയത്തിയോട് പറഞ്ഞു .ഞാൻ ത്രികോണാകൃതിയിൽ ചപ്പാത്തി പരത്തി .പിന്നെ ഉള്ളിയിൽ കുറച്ച് മാഗി മസാല ആക്കി ഇളക്കി പച്ചമുളക് ഇട്ടു, മഞ്ഞപ്പൊടി ഇട്ടു - കുറച്ചേ ഇട്ടുള്ളൂ എന്നിട്ട് കുറേ ' നേരം ഇളക്കി.സ്റ്റ ഔ ഓഫാക്കി. പിന്നെ കുക്കറെടുത്ത് അതിൽ വെള്ളം നിറച്ച് 4 മുട്ട പുഴുങ്ങാനിട്ടു. കുറച്ച് നേരം വച്ച് അത് പുഴുങ്ങി. പിന്നെ നടുവേ മുറിച്ചു, എന്നിട്ട് ത്രികോണാകൃതിയിൽ മുറിച്ചതിൽ ഉള്ളി നിറച്ച് പകുതി മുറിച്ചു വച്ച മുട്ട അതിൽ വച്ച് വേറെ ത്രികോണാകൃതിയിൽ മുറിച്ചതുകൊണ്ട് മൂടി .എണ്ണ കുക്കറിൽ ഒഴിച്ച് 8 സമൂസയും അതിലിട്ട് മൂടി 18 സെക്കന്റ് വെച്ചു.ആ നേരം ചായയുണ്ടാക്കി എല്ലാവർക്കും കൊടുത്തു. എല്ലാവരും സൂപ്പർ എന്നു പറഞ്ഞു. ഞങ്ങളത് ആർത്തിയോടെ കഴിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു അത്.അങ്ങനെ കൊറോണ കാലത്തെ പാചകം തീർത്തും വിജയിച്ചു!

മാളവിക മധു
5 ചെണ്ടയാഡ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ