അഴകേകുവാനായവനിയിൽ
അവനവൻ തന്നെ തുനിഞ്ഞീടേണം
വേവുമീ പാടംതന്നിലായ്,
ഹരിതാഭ പുതച്ചുറങ്ങാൻ
നേരിൻ വിത്തെറിയുക നാം
പിഞ്ചിളം കരങ്ങളാൽ
നട്ടിടേണം നാംഓരോ തൈയ്യും
കനലായെരിയുമീ നേരം
പൊള്ളും നോവേറ്റ് തളരുന്നയാ മനുജനും
തണലാകുമാ മരച്ചില്ലയും
പ്രാണവായു പകർന്നിടും തരുക്കളൊന്നിലും
മഴുയെറിഞ്ഞീടല്ലേ
മണ്ണിൻമാറിന് കുളിരേകും പുഴയെന്നതും മറന്നീടല്ലേ
ആശ്വാസധാരയായ്,
വരദാനമായെത്തും മഴയും
പകർന്നീടുക നാം അനേകരിൽ
പരിസ്ഥിതി കാക്കുക നാം
പ്രകൃതിക്ക് തുണയാവുക നാം