കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് പൊടിക്കളം എൽ  പി സ്‌കൂൾ

സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന ചമ്പാട് ദേശത്തെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനാ യി 1928ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ആ കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ആൾക്കാരുടെ ആശ്രയമായിരുന്നു ഇത്തരത്തിലുള്ള വിദ്യാലയങ്ങൾ.അതിൽ പ്രമുഖ മായ സ്ഥാനം നമ്മുടെ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉയർന്ന സ്ഥാനം വഹിച്ചു പോരുന്നു. ഉദാ: ഐ.പി.എസ്, സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടറേറ്റ് നേടിയവർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിന് മഹത്തായ പാരമ്പര്യം ഉണ്ട്. 1 മുതൽ 4 വരെയും നഴ്സറി വിഭാഗവും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാടേ തരപ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ എൽ.എസ്.എസിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.