ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/ചിന്നൻ
ചിന്നൻ
ഒരു പാവത്താനാണ് ചിന്നനണ്ണാൻ. ഒരു ദിവസം ടിങ്കുമാനും മിട്ടുമുയലും പന്തുകളിക്കുന്നത് ചിന്നനണ്ണാൻ കണ്ടു. എന്നെയും കൂടെ കളിക്കാൻ കൂട്ടുമോ? ചിന്നനണ്ണാൻ ചോദിച്ചു. വേണ്ട വേണ്ട ഞങ്ങൾ രണ്ടുപേരും മാത്രം മതി. ടിങ്കുമാൻ പറഞ്ഞു. പാവം ചിന്നനണ്ണാൻ അതുകേട്ട് സങ്കടമായി. പെട്ടെന്ന് മിട്ടുമുയൽ തട്ടിയ പന്ത് ഒരു മരത്തിൽ കുടുങ്ങി. രണ്ടുപേരും എന്തുചെയ്യണമെന്ന് അറിയാതെ നിന്നു. ഉടൻ ചിന്നനണ്ണാൻ മരത്തിലേക്ക് കയറി പന്ത് എടുത്ത് താഴെ ഇട്ടു. അതു കണ്ടപ്പോൾ ടിങ്കുമാനിനും മിട്ടുമുയലിനും സന്തോഷമായി. നീ കൊള്ളാലോ ' വാ.. നീയും കൂടെ കളിക്കാൻ...' മിട്ടുമുയൽ പറഞ്ഞു. അങ്ങനെ ചിന്നനണ്ണാൻ അവരുടെ കൂടെ കളിച്ചു.
<
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ