ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കൂടണയും മുമ്പേ

Schoolwiki സംരംഭത്തിൽ നിന്ന്
കൂടണയും മുമ്പേ

അസ്തമയത്തിന് നേരമായിട്ടും സൂര്യൻ മടിച്ചുനിൽക്കുന്നു. കൂടണയാൻ എങ്ങുനിന്നോ പറന്നുവരുന്ന കിളികൾ. മേഞ്ഞുനടക്കുന്ന പശുക്കളെ കൂട്ടത്തോടെ ഓടിച്ചു നടക്കുന്ന രാമു. എന്നും കാണുന്ന ഈ കാഴ്ചകളൊക്കെ അപ്പുവിന്റെ മനസ്സിൽ പല രൂപത്തിൽ വർണിച്ചുകൊണ്ട് അവൻ വയലിനരികിലൂടെ നടന്നു. അപ്പോഴാണ് പറമ്പിലെ ആ മാവിൽ തൂങ്ങിക്കിടക്കുന്ന ഒരു കൂട്ടം മാങ്ങകൾ അവന്റെ ശ്രദ്ധയിൽപെട്ടത്. അവയെ ലക്ഷ്യമാക്കി അവൻ ഒറ്റ ഏറ്. ആ കല്ല് ചെന്ന് നേരെ കൊണ്ടത് മാവിൽ കൂടു കെട്ടിയ പക്ഷി കൂട്ടിലേക്ക്, അപ്പു ഒന്നു പതറി. അടുത്ത നിമിഷം കൂട് നേരെ നിലത്തേക്ക്.... കൂട്ടിന് അകത്തുനിന്ന് ഇത്തിരിപ്പോന്ന പക്ഷികളും നിലവിളിക്കാൻ തുടങ്ങി. അവ നിലത്തേക്ക് പതിക്കും മുന്നേ അപ്പു കൂട് അടക്കം നെഞ്ചോട് ചേർത്തു. പക്ഷിക്കുഞ്ഞുങ്ങളെ കണ്ട അപ്പുവിന് വല്ലാത്ത വിഷമം തോന്നി. സ്നേഹത്തോടെ അവയെ തലോടി. 'പേടികേണ്ട കേട്ടോ ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല'. ഇതു പറഞ്ഞ് അവൻ ആ വലിയ മരത്തിലേക്ക് വലിഞ്ഞു കയറി കൂട് യഥാസ്ഥാനത്തു തന്നെ വച്ചു. തിരിച്ചിറങ്ങാൻനേരത്ത് കുലകളായി നിൽക്കുന്ന മാങ്ങകൾ അവൻ നോക്കി. ചാഞ്ചാടിയാടുന്ന വളരെ ഭംഗിയായി കൂട്ടമായി നിൽക്കുന്ന മാങ്ങകൾ പറിക്കാൻ അവനു മനസ്സ് വന്നില്ല. അൽപനേരം അവൻ അവിടെ ഇരുന്ന് സന്ധ്യാനേരത്ത് അതിമനോഹരമായ തന്റെ ഗ്രാമം ആസ്വദിച്ചു നോക്കി. പെട്ടെന്ന് അവൻ മരത്തിൽ നിന്ന് ചാടി, വീട് ലക്ഷ്യമാക്കി കുതിച്ചു... അവനറിയാം സന്ധ്യയായിട്ടും വീട്ടിൽ എത്താത്ത എന്നെയും കാത്ത് പടിവാതിൽക്കൽ നിൽപ്പുണ്ടാവും എന്റെ അമ്മ.

ആതിക
2 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ