തട്ടിൻപുറത്ത് ചാടിക്കയറി
മ്യാവൂ മ്യാവൂ കരഞ്ഞുകൊണ്ട്
ചുണ്ടനെലിയുടെ പിറകെയോടും
സുന്ദരിയെന്നുടെ പൂച്ച
പഞ്ഞിപോലെ വെളുത്തിരിക്കും
ഉണ്ടക്കണ്ണൻ പൂച്ച
എന്നോടൊപ്പം കളിച്ചുമതിക്കും
അവളൊരു വികൃതി പൂച്ച
കട്ടുതിന്നാൻ പാത്തുപതുങ്ങി
ചുറ്റിനടക്കും പൂച്ച
അവളൊരു കിങ്ങിണിപൂച്ച
എൻെറ സ്വന്തം പൂച്ച