ഗോഖലെ യു.പി സ്കൂൾ മൂടാടി/എന്റെ ഗ്രാമം
ഗോപാലപുരം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പന്തലായനി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമ മാണ് ഗോപാലപുരം. മൂടാടി പഞ്ചായത്തിൻ്റെകീഴിലാണ് ഇത് വരുന്നത്. കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 32 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പന്തലായനിയിൽ നിന്ന് 8 കിലോമീറ്റർ. കിഴക്കോട്ട് പന്തലായനി ബ്ലോക്ക്, വടക്ക് തോടന്നൂർ ബ്ലോക്ക്, കിഴക്കോട്ട് പേരാമ്പ്ര ബ്ലോക്ക്, കിഴക്കോട്ട് ബാലുശ്ശേരി ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഗോപാല പുരത്തിൻ്റെ ചരിത്രം
ഗോഖലെ യു.പി സ്കൂളുമായി ചേർന്ന് കിടക്കുന്നതാണ് ഗോപാലപുരത്തിൻ്റെ ചരിത്രവും. നവോത്ഥാനത്തിൻ്റെ കൈയൊപ്പ് ചാർത്തിയ ഒരു ഇടം കൂടിയാണ് ഗോപാല പുരം. അയിത്താചരണം കൊണ്ട് വിലക്കപ്പെട്ട ഒരു വിഭാഗത്തെ മുന്നോട്ട് കൊണ്ടുവരാൻ കെ. കേളപ്പൻ ആദ്യമായി തെരെഞ്ഞെടുത്ത സ്ഥലം ഗോപാലപുരത്തെ പവൂർ കുന്ന് എന്ന കുന്നിൽ പ്രദേശമായിരുന്നു. 1921 ൽ അദ്ദേഹം ഹരിജനങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതാണ് ഗോഖലെ യു.പി സ്കൂൾ. കേരളത്തിൻ്റെ മഹാകവി വള്ളത്തോൾ തെങ്ങിൽ തൈ നട്ട് കൊണ്ടാണ് വിദ്യാലയം ആരംഭിച്ചത്.
ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സ്ഥലമാണ് ഗോപാലപുരം. 1925 ൽ സർവ്വൻറ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ സ്ഥാപക നേതാവായ ശ്രീ ഗോപാലകൃഷ്ണ ഗോഖലെയുടെ സ്മരണാർത്ഥം സ്കൂളിന് ഗോഖലെ ഹയർ എലിമെൻ്ററി സ്കൂൾ എന്ന് പുന്ന നാമകരണം ചെയ്യുകയും പവൂർ കുന്നിന് ഗോപാല പുരം എന്ന് പേര് മാറ്റുകയുമായിരുന്നു.
മുൻ രാഷ്ട്രപതി ശ്രീ വി.വി ഗിരി ഗോപാല പുരവും സ്കൂളും സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രസിഡൻ്റ് ഡോ രാജേന്ദ്രപ്രസാദ്, ശ്രീ രാജഗോപാലാചാരി, ശ്രീ എ വി തക്കർ ബാപ്പ , ശ്രീ. എസ് ആർ വെങ്കിട്ടരാമൻ തുടങ്ങിയ ദേശീയ നേതാക്കളും ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്
ReplyForward |