ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016 – 17, ഏറെ അഭിമാനം നൽകിയ വർഷം

     ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ വിജ്ഞാനോത്സവത്തിൽ നമ്മുടെ കുട്ടികൾ മേഖലാ തലത്തിലേക്ക് വിജയിക്കപ്പെട്ട് ജില്ലാ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ല ശാസ്ത്ര മേളയിൽ ശാസ്ത്രക്വിസ്, ടാലെന്റ് സെർച്ച് എന്നീമത്സരങ്ങളിൽ കുമാരി ആദിലാഫാത്തിമ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയുമുണ്ടായി. തുടർന്ന് ടാലെന്റ് സെർച്ചിൽ ജില്ലയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി.  

നാടിനുതന്നെ അഭിമാനമായി മാറിയ ശാസ്ത്രനാടക മത്സരത്തിൽ ഉപജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനവും, സംസ്ഥാനത്ത് എ ഗ്രേഡും നേടി National level ൽ നടന്ന south Indian drama festival ലും മികച്ച പ്രകടനം കാഴ്ചവെച്ചു. നാടകത്തിലെ അഭിനേത്രി കുമാരി അമീനാഹുസൈൻ സബ്ജില്ല മുതൽ National level വരെ മികച്ച നടിയായി തെരഞ്ഞടുക്കപ്പെട്ട് സ്ക്കൂളിനും നാടിനും അഭിമാനമായി. കൂടാതെ ദേവപ്രിയ,അമലൂ,നന്ദന,ഗൗരി ലക്ഷ്മി,ഗൗരി പ്രസാദ്, നിധി ലക്ഷ്മി എന്നീ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. ബഹിരാകാശവാരവുമായി ബന്ധപ്പെട്ട് Oct 3 മുതൽ 10 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. Oct 4 ന് റോക്കറ്റ് വിക്ഷേപണം കാണാൻ അവസരം ഒരുക്കി VSSC യിലേക്ക് ഒരു പഠനയാത്ര നടത്തിയത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. Oct 5 ന് VSSC യിലെ ശാസ്ത്രജ്ഞൻ ശ്രീ.അൻസർ നയിച്ച ' ശാസ്ത്രജ്ഞനോടൊപ്പം' എന്ന പരിപാടിയിൽ 'ഭാരതീയ ബഹിരാകാശപഠനം' എന്ന വിഷയത്തിൽ കുട്ടികൾക്കായി ഒരു ക്ളാസ് സംഘടിപ്പിച്ചു.Oct 6ന് ശാസ്ത്ര സിനിമാ പ്രദർശനം,7,10 തീയതികളിൽ ബഹിരാകാശ ശാസ്ത്രപ്രദർശനം, ശാസ്ത്രകൈയ്യെഴുത്തു മാസികാ പ്രകാശനം എന്നിവ സംഘടിപ്പിച്ചു. school science club എല്ലാ ദിനാചരണങ്ങളും ആചരിക്കുകയും, Science quiz, Seminars, essay writings എന്നീ പ്രവർത്തനങ്ങൾ സമയബന്ധതമായി നടത്തുകയും ചെയ്യുന്നു.