ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                              ഗണിതശാസ്ത്ര സെമിനാർ
             കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.


2016-17


ഗണിതശാസ്ത്രം - കുട്ടികൾക്ക് പൊതുവേ പ്രയാസമുള്ള ഒരു വിഷയമായിട്ടാണ് കണക്ക് അനുഭവപ്പെടുന്നത്. അഞ്ചാം ക്ളാസ് മുതൽ തന്നെ കണക്കിനോട് അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. School തലത്തിൽ ഗണിതമേള പ്രദർശനം നിരവധി Quiz മത്സരങ്ങൾ, സെമിനാറുകൾ, എന്നിവ സംഘടിപ്പിച്ചു. നാഷണൽ മീൻസ് കം മെറിറ്റ് ,USS, NTSE തുടങ്ങിയ സ്കോളർഷ്പ് പരീക്ഷകൾക്കുള്ള ചിട്ടയായ പരിശീലനം മാത് സ് അദ്ധ്യാപകനായ ശ്രീ.മുരളി സാറിന്റെ നേതൃത്വത്തിൽ മാത് സ് ക്ലബ്ബ് നടത്തുന്ന ഒരു പ്രധാന പ്രവർത്തനമാണ്. കഴിഞ്ഞ വർഷം 8 പേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. Plus two തലം വരെ ഈ കുട്ടികൾക്ക് പ്രതിവർഷം 6000 രൂപ വീതം ലഭിക്കും.