ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                         സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്നു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കലോത്സവം.


ഹെഡ്മിസ്ട്രസ്സ് ശ്രീലത ടീച്ചർ തിരി തെളിച്ചതോടെ ആരംഭിച്ചത് കരുനാഗപ്പള്ളിയിലെ പെൺകുട്ടികളുടെ ഏറ്റവും വലയ കലാമേള. നൃത്തവും പാട്ടും പ്രസംഗങ്ങളും മിമിക്രിയും തിരുവാതിരകളിയും ഒപ്പനയ്യും നാടകവും ഒക്കെയായി കരുനാഗപ്പള്ളിക്കിനി നാലുനാൾ ഉത്സവ ദിനങ്ങൾ. മത്സരാർത്ഥികളുടെ എൻട്രി സ്വീകരിക്കുന്നതു മുതൽ രജിസ്ടേഷനും മത്സരക്രമം ചിട്ടപ്പെടുത്തലും കോഡ് നമ്പർ അനുവദിക്കലും അനൗൺസ്മെൻറും സ്റ്റേജ് മാനേജ്മെന്റും ഉൾപ്പടെ വിധികർത്താക്കൾ ഒഴികെയുള്ള കലാമത്സരങ്ങൾ നിയന്ത്രിക്കുന്നതും നടത്തുന്നതും പൂർണ്ണമായും പെൺകുട്ടികളാണ്. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുട്ടികൾ നടത്തുന്ന കുട്ടികളുടെ കലോത്സവം. പരാതികളുടെയും ആക്ഷേപങ്ങളുടെയും സംഘാടന പാളിച്ചകളുടെയും സ്ഥിരം വേദിയാകുന്ന സ്കൂൾ കലോത്സവങ്ങളിൽ നിന്ന് തികച്ചും വെത്യസ്തമായി പെൺ കുട്ടികളുടെ സംഘാടന മികവിന്റെ മാത്രക ആകുകയാണ് ഇവിടുത്തെ കുട്ടികൾ . സമയ നിഷ്ഠയോടെയും കൈയ്യടക്കതോടെയും മുതിർന്നവരിൽ പോലും അതിശയിപ്പിക്കുന്ന സംഘാടന മികവാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത്. നാലു ദിവസം (ഒക്ടോ:19,20, 21, 24) നാല് വേദി ( താളം, നാദം, ശ്രുതി, ലിപി) കളിലായാണ് മത്സരങ്ങൾ നടത്തുന്നത്. രചനാ മത്സരങ്ങൾ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. അക്ഷര സേനയുടെ കൂട്ടുകാർക്കാണ് പ്രോഗ്രാമിന്റെ  ചുമതല . എൻസിസി കേഡറ്റുകൾ ക്രമസമാധാനം ഭദ്രമാക്കുന്നു. ജെ ആർ സി കൂട്ടുകാർ വിജയികൾക്ക് അപ്പപ്പോൾ ട്രോഫി വിതരണം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. സ്കൂൾ പാർള്ളമെന്റ് അംഗങ്ങൾ എല്ലാറ്റിനും മേൽനോട്ടവും സഹായവുമായി ഇവർക്ക് ഒപ്പം കൂടുന്നു. ഉത്ഘാടന സമാപന സമ്മേളനങ്ങൾക്ക് പ്രത്യേകം ചുമതലക്കാരുണ്ട്. സ്കൂൾ കലോത്സവം സമാപനസമ്മേളനം കവി ഗണപൂജാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യം ബി എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചിന്നു പ്രശാന്ത് കേരളാ സർവ്വകലാശാലയിൽ നിന്ന് ബി എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് നേടിയ രേണൂ രവീന്ദ്രൻ എന്നി പൂവ്വവിദ്യാർത്ഥിനികളെ ഉപഹാരം നൽകി അനുമോദിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലെസ്സ് ഗ്രേഡ് നേടിയ എഴുപത്തി അഞ്ച് കുട്ടികൾക്കും ഒമ്പത് വിഷയത്തിന് എ പ്ലെസ്സ് ഗ്രേഡ് നേടിയ ഇരുപത്തിനാല് കുട്ടികൾക്കും അവാർഡുകൾ സമ്മാനിച്ചു. അവാർഡ് വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അക്ഷര സേനയുടെ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന സ്കൂൾ ലൈബ്രറി പുസ്തക ശേഖരണ പദ്ധതിയിലേക്ക് നൽകാൻ അമ്പത് പുസ്തകങ്ങളുമായാണ് ഉദ്ഘാടകനായ കവി ഗണപൂജാരി വേദിയിലെത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഓണം വിപണനമേളയായ സ്കൂളങ്ങാടിയിൽ നിന്ന് ലഭിച്ച ലാഭം കുട്ടികൾ ചടങ്ങിൾ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെക്രട്ടറി ശ്രീ കോട്ടയിൽ രാജുവിന് കൈമാറി. പി ടി എ പ്രസിഡന്റ് ശ്രീ കെ. ജി. ശിവ പ്രസാദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ മാനേജർ പ്രൊഫ: ആർ. ചന്ദ്രശേഖരൻ പിള്ള, എ കെ രാധാകൃഷ്ണപിള്ള, എൻ സി ശ്രീകുമാർ ,എം.സുഗതൻ, കെ. വേണുഗോപാൽ, സുനിതകുമാരി, ഭാമ, വി.ഗോപകുമാർ, ബി.ഗൗരിലക്ഷ്മി, ഹംദ സക്കീർ ,ബി.ആർ.പാർവ്വതി എന്നിവർ സംസാരിച്ചു.സ്കൂൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കുമാരി ചാരു ജെ കൃഷ്ണ കലോത്സവ റിപോർട്ട് അവതരിപ്പിച്ചു. അക്ഷരസേന പ്രവർത്തകരുടെ ലൈബ്രറി പ്രവർത്തനങ്ങലൾക്ക് പിന്തുണയേകി കരുനാഗപ്പള്ളിയിലെ പ്രമുഖ കെട്ടിട നിർമ്മാതാക്കളായ പാലക്കോട് ബിൽഡേയ്സ് സജ്ജീകരിച്ചു നൽകിയ ക്ലാസ്സ്മുറി വായനശാലയുടെ ദാനം കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ശ്രൂ സുരേഷ് പാലക്കോട് നിർവ്വഹിച്ചു. കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ), സംസ്കൃത കലോത്സവം: ഹൈസ്കൂൾ വിഭാഗം എന്നിവയിൽ ഓവറാൾ – II നേടി ഇരുപത്തിഎട്ട് ഇനങ്ങളിൽ അഞ്ചലിൽ നടന്ന റെവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. ജനുവരി 15മുതൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എട്ട് ഇനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു..